Follow KVARTHA on Google news Follow Us!
ad

ചാര്‍ജിനിടെ ഐഫോണില്‍ നിന്നും മാറിടത്തില്‍ പൊള്ളലേറ്റ യുവതിക്ക് ഗുരുതരം

ഐഫോണ്‍ അപകടം വീണ്ടും. എസെക്‌സില്‍ ഐഫോണ്‍ ചാര്‍ജ് ചെയ്യവേBurnt, hospital, Treatment, Doctor, Student, World,
ലണ്ടന്‍: (www.kvartha.com 29.08.2014) ഐഫോണ്‍ അപകടം വീണ്ടും. എസെക്‌സില്‍ ഐഫോണ്‍ ചാര്‍ജ് ചെയ്യവേ ഇരുപത്തിനാലുകാരിയുടെ മാറിടത്തില്‍ ഗുരുതരമായി പൊള്ളലേറ്റു. ബാക്സ്റ്റര്‍ എന്ന യുവതിക്കാണ് ഐ ഫോണില്‍നിന്ന് പൊള്ളലേറ്റത്.

രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുന്നതിനിടെയാണ് ഇവര്‍ ഐഫോണ്‍ ചാര്‍ ചെയ്യാന്‍ വെച്ചത്. കിടക്കയില്‍ വെച്ചിരുന്ന ഫോണിനു മുകളില്‍ ഉറക്കത്തിനിടെ അബദ്ധത്തില്‍ കിടന്ന യുവതിയുടെ മാറിടത്തില്‍ പൊള്ളലേല്‍ക്കുകയായിരുന്നു. അഞ്ചിഞ്ച് നീളത്തിലാണ് പൊള്ളലേറ്റത്.  ഈ ഭാഗത്ത് അണുബാധ ഏല്‍ക്കാനുള്ള സാധ്യത  കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ യുവതി കടുത്ത ആശങ്കയില്‍ കഴിയുകയാണ്.

ഐ ഫോണിനുമുകളില്‍ കൈവച്ച് ഉറങ്ങിയ ജേക്ക് പാര്‍ക്കര്‍ എന്നയാളുടെ കൈയും അടുത്തിടെ പൊള്ളിയിരുന്നു. അതിനുപിന്നാലെയാണ് പുതിയ വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പോക്കറ്റില്‍ വെച്ചിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചും അപകടം സംഭവിച്ചിരുന്നു.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
17 കാരി ഫാത്വിമത്ത് സുഹറയെ കൊലപ്പെടുത്തിയ ഉമര്‍ ബ്യാരിയെ കാസര്‍കോട്ടെത്തിച്ചു
Keywords: Mengerikan, Payudara Terbakar Karena Tidur Sambil Memeluk Handphone, Burnt, Hospital, Treatment, Doctor, Student, World.

Post a Comment