Follow KVARTHA on Google news Follow Us!
ad

കേരളത്തില്‍ തീവ്രവാദികള്‍ക്ക് സഹായം ചെയ്തുകൊടുത്തയാള്‍ അറസ്റ്റില്‍

ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്ക് കേരളത്തില്‍ താമസ സൗകര്യം നല്‍കിയ ആള്‍ Terrorists, Bihar, Police, Arrest, Idukki, Missing, Kerala,
മൂന്നാര്‍: (www.kvartha.com 29.08.2014) തീവ്രവാദികള്‍ക്ക് കേരളത്തില്‍ താമസ സൗകര്യം നല്‍കിയ ആള്‍ പിടിയില്‍. ബീഹാറി സ്വദേശി ജമീലാണ് അറസ്റ്റിലായത്. ഇയാള്‍ വര്‍ഷങ്ങളായി മൂന്നാറില്‍ രാഹുല്‍ എന്ന വ്യാജപേരില്‍ കാപ്പിക്കട നടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തീവ്രവാദികളായ വഖാസിനും തെഹ്‌സീന്‍ അക്തറിനും കേരളത്തില്‍ മുന്നാറില്‍ ഒളിത്താവളമുണ്ടാക്കി കൊടുത്തത് ഇയാളാണ്. തീവ്രവാദികള്‍ 2014 മാര്‍ച്ചില്‍ ഡെല്‍ഹി പോലീസിന്റെ പിടിയിലായതോടെ ജമീല്‍ ഒളിവില്‍ പോവുകയായിരുന്നു.

വഖാസിനെ രാജസ്ഥാനിലെ അജ്മീറില്‍ നിന്നും അക്തറിനെ ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നുമാണ് ഡെല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. വഖാസ് 2014 സെപ്റ്റംബര്‍ പകുതി മുതല്‍ മൂന്ന് മാസത്തോളം  മൂന്നാര്‍ കോളനിയിലെ കോട്ടേജില്‍ താമസിച്ചിരുന്നു. അറസ്റ്റിനു ശേഷം ഇരുവരെയും മൂന്നാറിലെത്തിച്ച് അന്വേഷണസംഘം തെളിവെടുത്തിരുന്നു.

ജമീല്‍ മൂന്നാറിലുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച അര്‍ധരാത്രിയോടെ മൂന്നാര്‍ പോലീസ് നടത്തിയ തെരച്ചിലില്‍ എയിറ്റ് ലാന്റ് കോട്ടേജില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ജമീലിനെ ചോദ്യം ചെയ്തുവരുന്നു. വിശദമായ ചോദ്യം ചെയ്യലിന് കൂടുതല്‍ അന്വേഷണത്തിനായി ഇടുക്കി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം മൂന്നാറിലെത്തും. പ്രത്യേക അന്വേഷണസംഘം വെള്ളിയാഴ്ച മൂന്നാറിലെത്തും.

Terrorists, Bihar, Police, Arrest, Idukki, Missing,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ചെറുവത്തൂര്‍ കാര്യങ്കോട് സ്വകാര്യ ബസ് മറിഞ്ഞ് 20 ഓളം പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
Keywords: Terrorists, Bihar, Police, Arrest, Idukki, Missing, Kerala.

Post a Comment