Follow KVARTHA on Google news Follow Us!
ad

വിവാഹത്തിനു മുമ്പ് വധൂവരന്‍മാരുടെ ലൈംഗിക ശേഷി പരിശോധിക്കണം: മദ്രാസ് ഹൈക്കോടതി

വിവാഹത്തിനു മുമ്പ് വധൂവരന്‍മാരുടെ ലൈംഗിക ശേഷി പരിശോധിച്ച് വന്ധ്യതയില്ലെന്ന് High Court, Report, Justice, Youth, Law, National,
മധുര: (www.kvartha.com 29.08.2014) വിവാഹത്തിനു മുമ്പ് വധൂവരന്‍മാരുടെ ലൈംഗിക ശേഷി പരിശോധിച്ച് വന്ധ്യതയില്ലെന്ന് ഉറപ്പുവരുത്തണമെന്ന് മദ്രാസ് ഹൈക്കോടതി. ഭര്‍ത്താവിന് ലൈംഗികശേഷിയില്ലാത്തതിനാല്‍ തങ്ങള്‍ക്ക് വിവാഹമോചനം അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുച്ചിറപ്പളളി സ്വദേശിനി നല്‍കിയ പരാതി തളളിക്കളയണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇത്തരത്തിലുള്ള ഉത്തരവ് ഇറക്കിയത്.

വിവാഹമോചനം വര്‍ധിച്ചുവരുന്ന ഇക്കാലത്ത് വിവാഹത്തിനു മുമ്പ് തന്നെ വധൂവരന്‍മാരുടെ ലൈംഗികശേഷി പരിശോധിച്ച് ഇക്കാര്യത്തില്‍ ഉറപ്പുവരുത്തിയാല്‍ ഭാവിയിലെ വിവാഹ മോചനങ്ങള്‍ ഒഴിവാക്കാനാകുമെന്ന വിലയിരുത്തലും കോടതി നടത്തി.  ഇതിനായി പ്രത്യേക നിയമം കൊണ്ടുവരുന്നതിനെക്കറിച്ചുള്ള അഭിപ്രായം അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ജസ്റ്റിസ് കെ. കിരുപ്പരകന്റെ ബെഞ്ച് നിര്‍ദേശിച്ചു.

ലൈംഗികശേഷി ഇല്ലായ്മ മറച്ച് വെച്ച് വിവാഹിതരാകുന്നവരെ ശിക്ഷിക്കാന്‍ നിയമഭേദഗതി കൊണ്ടുവരേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ സെപ്റ്റംബര്‍ അഞ്ചിനകം മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. തനിക്ക് ലൈംഗികശേഷി ഇല്ലെന്ന മെഡിക്കല്‍ പരിശോധനാ റിപോര്‍ട്ട് ഹാജരാക്കാതെ  ഭാര്യക്ക് വിവാഹമോചനം അനുവദിക്കാനാകില്ലെന്ന വാദവുമായാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. സപ്തംബര്‍ അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും.

Madras High Court push for pre-marital clinical examinations,High Court, Report,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Madras High Court push for pre-marital clinical examinations,High Court, Report, Justice, Youth, Law, National.

Post a Comment