Follow KVARTHA on Google news Follow Us!
ad

ഏഞ്ചലീന ജൂലിയും ബ്രാഡ് പിറ്റും രഹസ്യമായി വിവാഹിതരായി

പാരീസ്: (www.kvartha.com 29.08.2014) ഏറെ നാളായി ഹോളീവുഡ് താരങ്ങളായ ഏഞ്ചലീന ജൂലിയും ബ്രാഡ് പിറ്റും വിവാഹിതരാകുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ട്. Aangelina Jolie, Angelina Jolie and Brad Pitt, Brad Pitt, Brangelina, Marriage, Brad Angelina Wedding, Brangelina Marry
പാരീസ്: (www.kvartha.com 29.08.2014) ഏറെ നാളായി ഹോളീവുഡ് താരങ്ങളായ ഏഞ്ചലീന ജൂലിയും ബ്രാഡ് പിറ്റും വിവാഹിതരാകുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ട്. എന്നാല്‍ ഇരുവരും രഹസ്യമായി വിവാഹിതരായെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപോര്‍ട്ട്.

ഫ്രാന്‍സിലെ ചടീവ് മിരവലില്‍ ശനിയാഴ്ചയായിരുന്നു വിവാഹം.
ദമ്പതികളുടെ വക്താവാണ് രഹസ്യ വിവാഹക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹം ഒരു ചെറിയ പള്ളിയില്‍ വെച്ചാണ് നടന്നത്. മതാചാര പ്രകാരം വിവാഹിതരാകുന്നതിന് മുന്‍പ് തന്നെ നിയമപരമായി വിവാഹിതരായതിന്റെ സര്‍ട്ടിഫിക്കറ്റ് ദമ്പതികള്‍ കാലിഫോര്‍ണിയ ജഡ്ജിയില്‍ നിന്ന് സ്വന്തമാക്കിയിരുന്നു.

ഫ്രാന്‍സില്‍ നടന്ന വിവാഹചടങ്ങില്‍ ദമ്പതികളുടെ മക്കള്‍ പങ്കെടുത്തു. ബ്രാഞ്ചലീന എന്ന് സ്‌നേഹത്തോടെ സുഹൃത്തുക്കള്‍ വിളിക്കുന്ന ദമ്പതികള്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ഒരുമിച്ച് കഴിയുന്നു. ഇവര്‍ക്ക് 4 മക്കളുണ്ട്.

Aangelina Jolie, Angelina Jolie and Brad Pitt, Brad Pitt, Brangelina, Marriage, Brad Angelina Wedding, Brangelina Marry2005ല്‍ 'മിസ്റ്റര്‍ ആന്റ് മിസിസ് സ്മിത്' എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയബദ്ധരാകുന്നത്.

SUMMARY:
France: Marriage has been on the cards for long for Angelina Jolie and Brad Pitt. Finally the hottest couple of Hollywood got married on Saturday in Chateau Miraval, France.

Keywords: Aangelina Jolie, Angelina Jolie and Brad Pitt, Brad Pitt, Brangelina, Marriage, Brad Angelina Wedding, Brangelina Marry

Post a Comment