Follow KVARTHA on Google news Follow Us!
ad

ടൈറ്റാനിയം അഴിമതിക്കേസ്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മുഖ്യപ്രതിയാക്കാന്‍ ഉത്തരവ്

ടൈറ്റാനിയം അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മുഖ്യപ്രതിയാക്കി അന്വേഷണം നടത്താന്‍ ഉത്തരവ്. Thiruvananthapuram, Corruption, Oommen Chandy, Chief Minister, Complaint, Vigilance Court, Allegation, Kerala,
തിരുവനന്തപുരം: (www.kvartha.com 29.08.2014) ടൈറ്റാനിയം അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മുഖ്യപ്രതിയാക്കി അന്വേഷണം നടത്താന്‍ ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ടൈറ്റാനിയത്തിലെ ജീവനക്കാരന്‍ ജയന്റെ പരാതിയിലാണ് ഉത്തരവ്. കേസില്‍ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് എന്നിവരുള്‍പ്പെടെ 12 പേരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.

ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ മലിനീകരണ നിയന്ത്രണപ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്  200 കോടിയിലേറെ രൂപയുടെ അഴിമതി നടത്തി എന്നതാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. രമേശ് ചെന്നിത്തല അന്ന് മന്ത്രിസഭാംഗമായിരുന്നില്ലെങ്കിലും ഗൂഢാലോചനയില്‍ പങ്കെടുത്തതായും പരാതിക്കാരന്‍ ആരോപിച്ചു.

അതേസമയം  പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന വിജിലന്‍സ് റിപോര്‍ട്ട് കോടതി തള്ളി. ടൈറ്റാനിയം കേസില്‍ അന്വേഷണം അവസാനിപ്പിക്കണമെന്ന വിജിലന്‍സിന്റെ ആവശ്യവും കോടതി തള്ളിയിട്ടുണ്ട്. കോടതി ഉത്തരവനുസരിച്ച് പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. നേരത്തെ കേസില്‍ അന്വേഷണം നടത്തിയ വിജിലന്‍സ്  ടൈറ്റാനിയം കേസില്‍ അഴിമതിയില്ലെന്നും അതുകൊണ്ട് കേസ് എഴുതിതളളണമെന്നും  ആവശ്യപ്പെട്ടിരുന്നു. എന്നാല്‍  കേസില്‍ വിജിലന്‍സ് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത് സര്‍ക്കാരിന് തിരിച്ചടിയായിരിക്കയാണ്.  മുഖ്യമന്ത്രി അടക്കം കേസില്‍ മന്ത്രിമാരും പ്രതിയായതോടെ രാജി ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. മാത്രമല്ല, കേസ് സി ബി ഐക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

തിരുവനന്തപുരത്തെ ടൈറ്റാനിയം കമ്പനിയില്‍ മാലിന്യനിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിക്കുന്നതിനെപ്പറ്റി അഴിമതി ആരോപണം ഉയരുന്നത് 2006ലാണ്. ആരോപണത്തെ തുടര്‍ന്ന് സര്‍ക്കാരും പിന്നാലെ വിജിലന്‍സ് കോടതിയും അന്വേഷണം പ്രഖ്യാപിച്ചു. 2011ലാണ് ടൈറ്റാനിയം ജീവനക്കാരനായ ജയന്‍ പരാതി നല്‍കുന്നത്. പരാതിയില്‍ ഒന്നാം പ്രതിയായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അഞ്ചാം പ്രതിയായി  രമേശ് ചെന്നിത്തലയേയുമാണ് ഉള്‍പെടുത്തിയിട്ടുള്ളത്. എന്നാല്‍ കേസന്വേഷണം മന്ദഗതിയിലായതോടെ കോടതി അന്ത്യശാസനം നല്‍കുകയും ഇതേതുടര്‍ന്ന്  2013ല്‍ വിജിലന്‍സ് ക്യുക്ക് വെരിഫിക്കെഷന്‍ റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

Thiruvananthapuram, Corruption, Oommen Chandy, Chief Minister, Complaint, Vigilance Court,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിക്കുന്നതായി എസ്.പിക്ക് സന്ദേശം; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘം

Keywords: Thiruvananthapuram, Corruption, Oommen Chandy, Chief Minister, Complaint, Vigilance Court, Allegation, Kerala.

Post a Comment