Follow KVARTHA on Google news Follow Us!
ad

ശശീ തരൂരിന് മെഹര്‍ തെരാരുമായി അടുത്തബന്ധമുണ്ടെന്ന് സാക്ഷിമൊഴി

മുന്‍ കേന്ദ്രമന്ത്രി ശശി തരൂരും പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തെരാരും തമ്മില്‍New Delhi, Pakistan, Police, Media, Hotel, Election, Lok Sabha, Channel, Report, National,
ഡെല്‍ഹി: (www.kvartha.com 23.07.2014) മുന്‍ കേന്ദ്രമന്ത്രി ശശി തരൂരും പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തെരാരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് സാക്ഷി മൊഴികള്‍.

സുനന്ദ മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ശശി തരൂരും മെഹര്‍ തരാരും തമ്മില്‍ ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. സുനന്ദ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് തുറന്നുപറഞ്ഞതും.

മെഹറിനെ ചൊല്ലി തരൂരും സുനന്ദയും തമ്മില്‍ തര്‍ക്കങ്ങള്‍ നടന്നിരുന്നതായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക നളിനി സിംഗിന്റെയും സുനന്ദയുടെ വീട്ടു ജോലിക്കാരന്‍ നാരായണിന്റെയും മൊഴികളില്‍ പറയുന്നുണ്ട്. ഇവര്‍ തമ്മിലുള്ള ബന്ധത്തെ ചൊല്ലി ഇരുവരും വഴക്കടിച്ചിരുന്നുവെന്നും നളിനി സിംഗിന്റെ മൊഴിയില്‍ പറയുന്നു.

മരണത്തിന് മുമ്പ് സുനന്ദയും തരൂരുമായി നടന്ന തര്‍ക്കങ്ങള്‍ മെഹര്‍ തെരാറിനെ ചൊല്ലിയായിരുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മൂന്‍പ് സുനന്ദ തന്നെ ഫോണില്‍ വിളിച്ച് തരൂരും മെഹറുമായുളള ബന്ധത്തില്‍ അസ്വസ്ഥത അറിയിച്ചിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കത്തെ പറ്റി സുനന്ദയുടെ സഹായി നാരായണനും സബ്ഡിവിഷന്‍ മജിസ്‌ട്രേഷനു മുമ്പാകെ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.

2013  ജൂണില്‍ തരൂരും മെഹര്‍ തെരാറും ദുബൈയില്‍ കണ്ടുമുട്ടിയിരുന്നുവെന്നും അവിടെ മൂന്നു ദിവസം ഒരുമിച്ച് കഴിഞ്ഞിരുന്നുവെന്നും സുനന്ദയ്ക്ക് അറിയാമായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം സുനന്ദയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി മെഹറിനെ വിവാഹം കഴിക്കാന്‍ തരൂര്‍ ആഗ്രഹിച്ചിരുന്നുവെന്ന വാര്‍ത്തകള്‍  ഒരു ഹിന്ദി ചാനല്‍ പുറത്തുവിട്ടിരുന്നു. ഇതോടെ സുനന്ദയുടെ മരണത്തെപ്പറ്റിയുള്ള ദുരൂഹതകള്‍ ശക്തമാവുകയാണ്.

അതേസമയം ശശി തരൂര്‍ പോലിസിന് നല്‍കിയ മൊഴിയില്‍ മെഹര്‍ തെരാറിന്റെ പേര് പരമാര്‍ശിക്കുന്നില്ല. മരിക്കുന്നതിനു തലേ ദിവസം തരൂരും സുനന്ദയും തമ്മില്‍ വഴക്കടിച്ചിരുന്നുവെന്ന് ഹോട്ടലിലെ തൊഴിലാളികളും പോലീസിന് മൊഴി നല്‍കിയിരുന്നു.

പുലര്‍ച്ചെ നാലരമണി വരെ തര്‍ക്കം നീണ്ടുവെന്നും സാക്ഷി മൊഴിയില്‍ പറയുന്നുണ്ട്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ സുനന്ദയുടെ ദേഹത്തു കണ്ട ആഴത്തിലുള്ള മുറിവുകള്‍ തര്‍ക്കത്തിനിടെയുണ്ടായതാകാമെന്നും സാക്ഷി മൊഴിയുണ്ട്.  അന്വേഷണ സംഘത്തിന്റെ റിപോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് സൂചന.

Shashi Tharoor wanted to leave Sunanda and marry Mehr Tarar: ABP News Expose,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
വിദ്യാനഗറില്‍ പോലീസിനെതിരെ സംഘര്‍ഷം സൃഷ്ടിച്ച ഒരാള്‍ക്കെതിരെ കേസ്
Keywords: Shashi Tharoor wanted to leave Sunanda and marry Mehr Tarar: ABP News Expose, New Delhi, Pakistan, Police, Media, Hotel, Election, Lok Sabha, Channel, Report, National.

Post a Comment