Follow KVARTHA on Google news Follow Us!
ad
Posts

കുറ്റവും ശിക്ഷയും കോടതിക്ക് വിട്ട് കൊടുത്ത് സരിത ഫേസ് ബുക്കില്‍ പേജ് തുടങ്ങി

കുറ്റവും ശിക്ഷയും കോടതിക്ക് വിട്ട് കൊടുത്ത് സരിത ഫേസ് ബുക്കില്‍ പേജ് തുടങ്ങി. സോളാര്‍ കേസില്‍ വിചാരണ നടപടികള്‍ Thiruvananthapuram, Facebook, Court, Case, Fake, Photo, Facebook Page, Cover Photo,
തിരുവനന്തപുരം: (www.kvartha.com 24.07.2014) കുറ്റവും ശിക്ഷയും കോടതിക്ക് വിട്ട് കൊടുത്ത് സരിത ഫേസ് ബുക്കില്‍ പേജ് തുടങ്ങി. സോളാര്‍ കേസില്‍ വിചാരണ നടപടികള്‍ നേരിടുന്ന സരിത എസ്.നായര്‍ 16 മണിക്കൂര്‍ മുമ്പാണ്  ഫേസ്ബുക്കില്‍ പേജ് ആരംഭിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആയിരത്തി അഞ്ഞൂറിലധികം ലൈക്കുകള്‍ വാരിക്കൂട്ടി.

തന്റെ പേരില്‍ പത്തിലധികം വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിലവിലുണ്ടെന്നും അതിനാലാണ് ഔദ്യോഗികമായി പേജ് ആരംഭിക്കുന്നതെന്നുമാണ് സരിതയുടെ വിശദീകരണം. സരിതയുടെ വ്യത്യസ്തങ്ങളായ രണ്ട് ഫോട്ടോയും പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിയമ നടപടികള്‍ എല്ലാ രീതിയിലും അംഗീകരിക്കുന്നുവെന്ന രീതിയിലാണ് ആദ്യ പോസ്റ്റില്‍ സരിത വ്യക്തമാക്കിയിട്ടുള്ളത്. കുറ്റവും ശിക്ഷയും കോടതി തീരുമാനിക്കട്ടെ. ഇവിടെ ഞാന്‍ ഒരു സാധാരണ മലയാളി സ്ത്രീയായി നിങ്ങളുടെ മുമ്പിലേയ്‌ക്കെത്തുന്നു. എന്റെ പേരിലുള്ള അക്കൗണ്ടുകളെ നിങ്ങളുടെ പ്രാര്‍ത്ഥനയായി സ്വീകരിക്കുന്നുവെന്നും സരിത അറിയിച്ചു.

കഴിഞ്ഞതിനെ ഓര്‍ത്ത് വിഷമിക്കേണ്ട. വരാനുള്ളതിനെ സ്വപ്‌നം കാണേണ്ട. ഈ നിമിഷം ആസ്വദിക്കുക എന്നായിരുന്നു കവര്‍ ഫോട്ടോയില്‍ സരിത കുറിച്ചിട്ടിരിക്കുന്നത്.

Thiruvananthapuram, Facebook, Court, Case, Fake, Photo, Facebook Page, Cover Photo,


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
പുകവലിച്ച കമ്പിളി വില്‍പനക്കാരനെ പിഴയടപ്പിക്കാന്‍ കൊണ്ടുപോയ സംഘം 3000 രൂപയുമായി കടന്നു

Keywords: Thiruvananthapuram, Facebook, Court, Case, Fake, Photo, Facebook Page, Cover Photo, 

Post a Comment