Follow KVARTHA on Google news Follow Us!
ad

ഞാന്‍ ഇന്ത്യക്കാരി മരണം വരെ അങ്ങനെത്തന്നെ: സാനിയ മിര്‍സ

തന്നെ പാക്കിസ്ഥാന്റെ മരുമകളായി ചിത്രീകരിച്ച തെലങ്കാനയ്ക്ക് മറുപടിയുമായി സാനിയ Pakistan, Tennis, Cricket, Mumbai, Hyderabad, National,
മുംബൈ: (www.kvartha.com 24.07.2014)തന്നെ പാക്കിസ്ഥാന്റെ മരുമകളായി ചിത്രീകരിച്ച തെലങ്കാനയ്ക്ക് മറുപടിയുമായി സാനിയ മിര്‍സ രംഗത്ത്. താന്‍ ഇന്ത്യക്കാരിയാണെന്നും എന്നും അങ്ങനെത്തന്നെയായിരിക്കുമെന്നും സാനിയ പറഞ്ഞു.

തന്നെ അന്യനാട്ടുകാരിയായി ചിത്രീകരിക്കുന്നതില്‍ വിഷമമുണ്ടെന്നും സാനിയ കൂട്ടിച്ചേര്‍ത്തു. ഹൈദരാബാദില്‍ ജനിച്ചുവളര്‍ന്ന താന്‍ വിവാഹം കഴിച്ചത് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷോയിബ് മാലിക്കിനെയാണ്. അതുകൊണ്ട് ഒരിക്കലും താന്‍ പാക്കിസ്ഥാന്‍ കാരിയാകണമെന്നില്ല. ഇത്രയും കാലം താന്‍ ഇന്ത്യക്കാരിയായാണ് ജീവിച്ചത്.  മരിക്കും വരെയും ഇന്ത്യക്കാരി തന്നെയായിരിക്കുമെന്നും സാനിയ പ്രതികരിച്ചു.

തന്നെ തെലങ്കാന സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ നിയമസഭയുടെ വിലപ്പെട്ട സമയം പാഴാക്കി കളഞ്ഞതില്‍ ദു:ഖം തോന്നുന്നുവെന്നും സാനിയ വ്യക്തമാക്കി. തെലങ്കാന നിയമസഭയിലെ ബി ജെ പി കക്ഷി നേതാവ് കെ ലക്ഷ്മണാണ് സാനിയയെ പാക്കിസ്ഥാന്റെ മരുമകളെന്ന് വിശേഷിപ്പിച്ചത്.

 Sania Mirza Condemns BJP Leader's Comments: 'I Am Indian, Will Always Remain


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
അധ്യാപകന്റെ കാറിന്റെ ഗ്ലാസ് തകര്‍ത്തു; മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
Keywords: Sania Mirza Condemns BJP Leader's Comments: 'I Am Indian, Will Always Remain One', Pakistan, Tennis, Cricket, Mumbai, Hyderabad, National.

Post a Comment