Follow KVARTHA on Google news Follow Us!
ad

'മേരി കോമില്‍' തലമുണ്ഡനം ചെയ്ത് പ്രിയങ്ക ചോപ്ര

ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യയുടെ അഭിമാനതാരമായി മാറിയ മേരികോമിന്റെMumbai, Bollywood, London Olympics, Cinema, Boxing, Actress, Director, Entertainment, National,
മുംബൈ: (www.kvartha.com 24.07.2014) ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യയുടെ അഭിമാനതാരമായി മാറിയ മേരികോമിന്റെ ജീവിതകഥയെ ആസ്പദമാക്കി ബോളിവുഡില്‍ ഒരുക്കുന്ന 'മേരി കോമില്‍' പ്രിയങ്കാ ചോപ്ര വ്യത്യസ്ത ഭാവത്തില്‍ എത്തുന്നു.

വളരെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് ചിത്രത്തിന്റെ നിര്‍മാതാവ് സഞ്ജയ് ലീലാ ബന്‍സാലി മേരികോമില്‍ നായികയായെത്തുന്ന പ്രിയങ്ക ചോപ്രയെ മേരി കോമിന്റെ രൂപസാദൃശ്യമുള്ളതാക്കി മാറ്റിയത്.

ചിത്രം   ബോളിവുഡില്‍ ഇപ്പോള്‍ തന്നെ വന്‍ ചര്‍ച്ചയായിരിക്കയാണ്. മേരി കോമായിട്ടുള്ള പ്രിയങ്ക ചോപ്രയുടെ പോസ്റ്ററും വന്‍ പ്രതികരണം ഉണ്ടാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ  ട്രീസര്‍ കൂടി പുറത്തിറങ്ങിയതോടെ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്.   മേരികോമിലെ, തല മുണ്ഡനം ചെയ്ത പ്രിയങ്കാ ചോപ്രയുടെ ചിത്രം സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ ഇപ്പോള്‍ തന്നെ വൈറലാവുകയാണ്.

ഉമംഗ് കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ബന്‍സാലിക്ക് പുറമെ വയാകോമും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാണ്. മില്‍ഖാ സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത  മില്‍ഖാ ഭാഗ് മില്‍ഖയ്ക്ക് ശേഷം വയാകോം വീണ്ടും ഒരു കായിക താരത്തിന്റെ ജീവിതം സിനിമയാക്കുകയാണ്. സിനിമയില്‍ ബോക്‌സിംഗ് രംഗം ചിത്രീകരിക്കുന്നതിനിടെ പ്രിയങ്കയ്ക്ക് പരിക്കേറ്റിരുന്നു.

ഇരട്ടക്കുട്ടികളുടെ അമ്മയായ മേരികോം വീട്ടമ്മയുടെ ഭാരിച്ച ഉത്തരവാദിത്ത്വങ്ങള്‍ക്കിടയിലും  രാജ്യത്തിന്റെ അഭിമാനതാരമായി വളര്‍ന്നതെങ്ങനെയെന്നാണ്   മേരികോമിലൂടെ പറയുന്നതെന്ന് അണിയറക്കാര്‍ പറയുന്നു.  സെപ്തംബര്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഇരട്ടക്കുട്ടികളുടെ അമ്മയായ മേരികോം വീട്ടമ്മയുടെ ഭാരിച്ച ഉത്തരവാദിത്ത്വങ്ങള്‍ക്കിടയിലും രാജ്യത്തിന്റെ അഭിമാനതാരമായി വളര്‍ന്നതെങ്ങനെയെന്നാണ്   മേരികോമിലൂടെ പറയുന്നതെന്ന് അണിയറക്കാര്‍ പറയുന്നു.  സെപ്തംബര്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Mumbai, Bollywood, London Olympics, Cinema, Boxing, Actress, Director, Entertainment, National,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Priyanka Chopra goes bald in Mary Kom, Mumbai, Bollywood, London Olympics, Cinema, Boxing, Actress, Director, Entertainment, National, Mumbai, Bollywood, London Olympics, Cinema, Boxing, Actress, Director, Entertainment, National.

Post a Comment