Follow KVARTHA on Google news Follow Us!
ad
Posts

പെന്‍ഡുലം

നിന്നില്‍ നിന്നു എന്നിലേക്കും എന്നില്‍ നിന്നു നിന്നിലേക്കും അടുന്ന പെന്‍ഡുലം വ്രതമെന്ന പെന്‍ഡുലം! Poem, A Bendical, Pendulam
എ.ബെണ്ടിച്ചാല്‍

(www.kvartha.com 24.07.2014)

നിന്നില്‍ നിന്നു എന്നിലേക്കും
എന്നില്‍ നിന്നു നിന്നിലേക്കും
അടുന്ന പെന്‍ഡുലം
വ്രതമെന്ന പെന്‍ഡുലം!

കാണേണ്ടാത്തത് കാണാതിരിക്കാനും
കാണേണ്ടത് കാണാനും
കേള്‍ക്കേണ്ടാത്തത്
കേള്‍ക്കാതിരിക്കാനും
കേള്‍ക്കേണ്ടത് കേള്‍ക്കാനും
പറയേണ്ടാത്തത്
പറയാതിരിക്കാനും
പറയേണ്ടത് പറയാനും
അടിടുന്ന പെന്‍ഡുലം!

വ്രതമെന്ന പെന്‍ഡുലം!
ഹൃദയ ശുദ്ധിക്കായ്,
ഹൃദയ ഘടികാരത്തില്‍
ആടിടുന്ന പെന്‍ഡുലം!
വ്രതമെന്ന പെന്‍ഡുലം!

Poem, A Bendichal, Pendulum, Ramadan,


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Poem, A Bendichal, Pendulum, Ramadan, 

Post a Comment