Follow KVARTHA on Google news Follow Us!
ad

തെലങ്കാനയില്‍ സ്‌കൂള്‍ബസ് ട്രെയിനിലിടിച്ച് 20 മരണം: നിരവധി പേര്‍ക്ക് പരിക്ക്

തെലങ്കാനയിലെ മേധകിനടുത്ത് സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് 20 പേര്‍ മരിച്ചു. Hyderabad, Students, Injured, Railway Track, Chief Minister, Obituary, National,
മേധക്(തെലങ്കാന): (www.kvartha.com 24.07.2014) തെലങ്കാനയിലെ മേധകിനടുത്ത് സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് 20 പേര്‍ മരിച്ചു. ഇരുപത് വിദ്യാര്‍ത്ഥികളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരില്‍ പത്തോളം പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍  19 പേര്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ സ്‌കൂള്‍ ബസിന്റെ ഡ്രൈവറുമാണ്.  മേധക് ജില്ലയിലെ മസൈപേട്ടിലെ ആളില്ലാത്ത ലെവല്‍ക്രോസിലായിരുന്നു അപകടം. 40 ഓളം വിദ്യാര്‍ത്ഥികളായിരുന്നു അപകട സമയത്ത് ബസിലുണ്ടായിരുന്നത്.

ഹൈദരാബാദില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള കകാടിയ സ്‌കൂളിന്റെ ബസ് ലെവല്‍ ക്രോസ് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പാഞ്ഞെത്തിയ നന്ദേത്  ഹൈദരാബാദ് എക്‌സ്പ്രസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍  ബസ് പൂര്‍ണമായും തകര്‍ന്നു. തകര്‍ന്ന ബസിനെ പാളത്തിലൂടെ നിരക്കി കൊണ്ട് കുറച്ചുദൂരം ഓടിയ ശേഷമാണ് ട്രെയിന്‍ നിന്നത്. വിദ്യാര്‍ത്ഥികളുടെ ബാഗുകളും വാട്ടര്‍ ബോട്ടിലുകളും റെയില്‍വെ ട്രാക്കില്‍  ചിതറിക്കിടക്കുന്നു.

അതേസമയം ട്രെയിന്‍ വരുന്നുണ്ടെന്ന മുന്നറിയിപ്പ് ബസ് ഡ്രൈവര്‍ അവഗണിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.  സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു ഉത്തരവിട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
തളങ്കരയില്‍ വൈദ്യതി പോസ്റ്റ് കടപുഴകി വീട്ടിന് മുകളില്‍ വീണു; വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു

Keywords: Many feared  killed as train rams in to school bus in Telangana, Hyderabad, Students, Injured, Railway Track, Chief Minister, Obituary, National.

Hyderabad, Students, Injured, Railway Track, Chief Minister, Obituary, National,

Post a Comment