Follow KVARTHA on Google news Follow Us!
ad

സഹപാഠിയെ റാഗ് ചെയ്തതിനെ ചോദ്യം ചെയ്ത എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം

സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സഹപാഠിയെ റാഗ് ചെയ്തതിനെ ചോദ്യം ചെയ്ത Kozhikode, Engineering Student, attack, Police, Arrest, Complaint, Kerala,
കോഴിക്കോട്: (www.kvartha.com 24.07.2014) സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സഹപാഠിയെ റാഗ് ചെയ്തതിനെ ചോദ്യം ചെയ്ത എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം. കോഴിക്കോട് മുക്കം കെഎംസിടി എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥിക്കാണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനം ഏല്‍ക്കേണ്ടി വന്നത്.

എഞ്ചിനീയറിംഗ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ശരത് ലാലിനെയാണു  ചോദ്യം ചെയ്തതിന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ച് പല്ല് അടിച്ചു തെറിപ്പിച്ചത്.  സംഭവവുമായി ബന്ധപ്പെട്ട് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ അഞ്ചു പേരെ പോലിസ് അറസ്റ്റ് ചെയ്തു.

ഹരിശങ്കര്‍, ജിഷിന്‍, തോമസ് ചാക്കോ, നിഥിന്‍ ഫിലിപ്പ്, കൃഷ്ണകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. അക്രമത്തില്‍  ഗുരുതരമായി പരിക്കേറ്റ ശരതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Kozhikode, Engineering Student, Attack,


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
തളങ്കരയില്‍ വൈദ്യതി പോസ്റ്റ് കടപുഴകി വീട്ടിന് മുകളില്‍ വീണു; വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു

Keywords: Kozhikode, Engineering Student, Attack, Police, Arrest, Complaint, Kerala.

Post a Comment