Follow KVARTHA on Google news Follow Us!
ad

ഗാസയ്ക്ക് മുകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ റദ്ദാക്കി

വാഷിംഗ്ടണ്‍: (www.kvartha.com 23.07.2014) ഗാസയ്ക്ക് മുകളിലൂടെ പറക്കുന്ന എല്ലാ വിമാനങ്ങളും യുഎസ്, യൂറോപ്യന്‍, കനേഡിയന്‍ എയര്‍ലൈനുകള്‍ റദ്ദാക്കി. Gaza Strip, John Kerry, Israel, Hamas, Palestinian people, Israel-Gaza conflict 2014, United Nations
വാഷിംഗ്ടണ്‍: (www.kvartha.com 23.07.2014) ഗാസയ്ക്ക് മുകളിലൂടെ പറക്കുന്ന എല്ലാ വിമാനങ്ങളും യുഎസ്, യൂറോപ്യന്‍, കനേഡിയന്‍ എയര്‍ലൈനുകള്‍ റദ്ദാക്കി. ഇതോടെ ഇസ്രായേലിലേയ്ക്കും ഇസ്രായേലില്‍ നിന്നുമുള്ള വിമാന സര്‍വീസുകള്‍ നിലയ്ക്കും. ഗാസയില്‍ നിന്ന് തൊടുത്ത റോക്കറ്റ് ടെല്‍ അവീവ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പതിച്ചതോടെയാണ് എയര്‍ലൈനുകളുടെ തീരുമാനം.

ആഭ്യന്തര യുദ്ധം രൂക്ഷമായ ഉക്രൈന് മുകളിലൂടെ പോയ മലേഷ്യന്‍ വിമാനദുരന്തത്തിന്റെ പശ്ചാത്തലവും എയര്‍ലൈനുകളെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് റിപോര്‍ട്ട്.
അടുത്ത 24 മണിക്കൂര്‍ നേരത്തേയ്ക്കാണ് യുഎസ് എയര്‍ലൈന്‍ വിലക്കേര്‍പ്പെടുത്തിയത്. ടെല്‍ അവീവില്‍ നിന്ന് വിമാനം പറന്നുയരരുതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചിട്ടുണ്ട്.

ബെന്‍ ഗുറിയണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേയ്ക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും നിരോധിച്ചതായും എഫ്.എ.എ അറിയിച്ചു.

Gaza Strip, John Kerry, Israel, Hamas, Palestinian people, Israel-Gaza conflict 2014, United Nationsഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ വിമാനങ്ങള്‍ ഗാസയ്ക്ക് മുകളിലൂടെ പറക്കരുതെന്നാണ് നിര്‍ദ്ദേശം.

SUMMARY: Washington: Major US, European and Canadian airlines canceled flights to and from Israel Tuesday, after a rocket fired from Gaza struck near its main international airport in Tel Aviv.

Keywords: Gaza Strip, John Kerry, Israel, Hamas, Palestinian people, Israel-Gaza conflict 2014, United Nations

Post a Comment