Follow KVARTHA on Google news Follow Us!
ad

കാമുകനെ പീഡനക്കുറ്റത്തിന് അറസ്റ്റ് ചെയ്തു: 15 കാരി തൂങ്ങിമരിച്ചു

കാമുകനെ പീഡനക്കുറ്റത്തിന് അറസ്റ്റ് ചെയ്തതിന്റെ മനോവിഷമത്താല്‍ 15കാരി തൂങ്ങിമരിച്ചു.Molestation, Love, Arrest, Police, Remanded, Parents, hospital, Suicide, Doctor, Obituary, Kerala,
വെഞ്ഞാറമൂട്:  (www.kvartha.com 24.07.2014)കാമുകനെ പീഡനക്കുറ്റത്തിന് അറസ്റ്റ് ചെയ്തതിന്റെ   മനോവിഷമത്താല്‍ 15കാരി തൂങ്ങിമരിച്ചു.

പുല്ലമ്പാറ ഏറത്തുവയല്‍ കിഴക്കുംകര വീട്ടില്‍ മിനിയാണ് ബുധനാഴ്ച രാത്രി ഏഴ് മണിയോടെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്തത്. എന്നാല്‍ മകളുടെ  മരണം സ്വാഭാവിക മരണമാക്കാനുള്ള മാതാപിതാക്കളുടെ ശ്രമം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു.

ബുധനാഴ്ച  ഏഴു മണിയോടെയാണ് മിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മിനിയുടെ പിതാവ്  മോഹനനും മാതാവ്  ബിന്ദുവും ചേര്‍ന്ന് മിനിയെ ഓട്ടോയില്‍ എട്ടുമണിയോടെ കന്യാകുളങ്ങര സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയി. മകള്‍ പനി ബാധിച്ച് കിടപ്പിലായിരുന്നെന്നും ചികിത്സയ്‌ക്കെത്തിയതാണെന്നും  ഡോക്ടറോട് പറഞ്ഞു.

ഡോക്ടര്‍ പരിശോധിക്കുമ്പോഴേക്കും മിനി മരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം വീട്ടിലെത്തിച്ച് സ്വാഭാവിക മരണമാണെന്ന് പറഞ്ഞ് ദഹിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ മിനിയുടെ മരണത്തില്‍  സംശയം തോന്നിയ നാട്ടുകാര്‍ വെഞ്ഞാറമൂട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി മൃതദേഹം പരിശോധിച്ചപ്പോള്‍ കഴുത്തില്‍ കയര്‍ മുറുകിയ പാട് കാണപ്പെട്ടു. സംഭവം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചതായി വെഞ്ഞാറമൂട് എസ്. ഐ ജയന്‍ പറഞ്ഞു.

പത്തുദിവസം മുമ്പാണ് മിനിയെ പീഡിപ്പിച്ചുവെന്ന് കാട്ടി  മാതാവ് നല്‍കിയ പരാതിയില്‍ കാമുകനും അയല്‍വാസിയുമായ മണിലാലിനെ (21) പോലീസ് അറസ്റ്റ് ചെയ്തത്. മണിലാലിനെ അറസ്റ്റ് ചെയ്തതില്‍ മിനി അതീവ ദു: ഖിതയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്. മിനിയുടെ സഹോദരി: ബീന.

Molestation, Love, Arrest, Police, Remanded, Parents, Hospital, Suicide,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കീഴൂരില്‍ തെങ്ങ് ഒടിഞ്ഞുവീണ് ക്ഷേത്ര സ്ഥാനികന്റെ വീടു തകര്‍ന്നു

Keywords: Molestation, Love, Arrest, Police, Remanded, Parents, Hospital, Suicide, Doctor, Obituary, Kerala.

Post a Comment