Follow KVARTHA on Google news Follow Us!
ad

ഞാന്‍ പാര്‍ട്ടിക്കൊപ്പം തന്നെ: യോഗേന്ദ്ര യാദവ്

ന്യൂഡല്‍ഹി: രാജി വാര്‍ത്ത നിഷേധിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ് രംഗത്തെത്തി. AAP, Yogendra Yadav, Haryana, Aam Aadmi Party, Arvind Kejriwal, Shazia Ilmi, Captain Gopinath, Hisar, 2014 General Elections, Punjab AAP
ന്യൂഡല്‍ഹി: രാജി വാര്‍ത്ത നിഷേധിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ് രംഗത്തെത്തി. പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് രാജിവച്ചെന്നായിരുന്നു കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചത്. ട്വിറ്ററിലൂടെയാണ് യാദവ് ഇക്കാര്യം വ്യക്തമാക്കിയത്.

എ.എ.പിയില്‍ നിന്നും വിട്ടുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഞാന്‍ ഇപ്പോഴും പാര്‍ട്ടിക്കൊപ്പമുണ്ട്. മുന്‍പത്തേതിനേക്കാള്‍ കൂടുതല്‍ ശക്തമായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് എന്റെ തീരുമാനം യോഗേന്ദ്ര യാദവ് പറഞ്ഞു.

ഹരിയാനയില്‍ എ.എ.പിക്ക് നേതൃത്വം നല്‍കുന്ന യോഗേന്ദ്ര യാദവ് ലോകസഭ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ചുവെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപോര്‍ട്ടുകള്‍. ഇതേതുടര്‍ന്നാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്.

AAP, Yogendra Yadav, Haryana, Aam Aadmi Party, Arvind Kejriwal, Shazia Ilmi, Captain Gopinath, Hisar, 2014 General Elections, Punjab AAP
SUMMARY: New Delhi: Aam Aadmi Party senior leader Yogendra Yadav on Saturday denied that he has resigned from party's Political Affairs Committee (PAC).

Keywords: AAP, Yogendra Yadav, Haryana, Aam Aadmi Party, Arvind Kejriwal, Shazia Ilmi, Captain Gopinath, Hisar, 2014 General Elections, Punjab AAP

Post a Comment