Follow KVARTHA on Google news Follow Us!
ad

ഊര്‍മിളാദേവിക്ക് മോഡല്‍ സ്‌കൂളില്‍ നിയമനം

തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്‌കൂളിലെ പ്രധാനാധ്യാപിക ഊര്‍മിളാ ദേവിയെ ജില്ലയിലെThiruvananthapuram, Chief Minister, Oommen Chandy, Education, English Premier League, Minister, P.K Abdul Rab, Kerala,
തിരുവനന്തപുരം: (www.kvartha.com 30.06.2014) തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്‌കൂളിലെ പ്രധാനാധ്യാപിക ഊര്‍മിളാ ദേവിയെ ജില്ലയിലെ തന്നെ മറ്റൊരു സ്‌കൂളില്‍
നിയമിച്ചു. തിരുവനന്തപുരം മോഡല്‍ സ്‌കൂളിലേക്കാണ് അധ്യാപികയെ മാറ്റി നിയമിച്ചത്.

ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദു റബ്ബ് വൈകിയെത്തിയതിനെ തുടര്‍ന്ന്  പൊതുവേദിയില്‍ വിമര്‍ശിച്ചതിന്റെ പേരിലാണ് അധ്യാപികയെ സ്ഥലം മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

എന്നാല്‍ ഇതിനെതിരെ അധ്യാപിക അപ്പീല്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ തന്നെ മറ്റൊരു സ്‌കൂളില്‍ മാറ്റിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു.

നേരത്തെ തലസ്ഥാനത്തു നിന്നും 35 കിലോ മീററര്‍ അകലെയുളള ആറ്റിങ്ങലിലെ അയിലം സ്‌കൂളിലായിരുന്നു ഊര്‍മ്മിളാ ദേവിയെ മാറ്റിയിരുന്നത്. എന്നാല്‍ രോഗിയായ തനിക്ക് അത്രയും ദൂരം യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് കാണിച്ച് അധ്യാപിക മുഖ്യമന്ത്രിയെ നിയമസഭയില്‍ ചെന്നു കണ്ട് ഖേദം പ്രകടിപ്പിക്കുകയായിരുന്നു.

എന്നാല്‍  കോട്ടണ്‍ഹില്‍ സ്‌കൂളില്‍ പുതിയ അധ്യാപിക ചാര്‍ജെടുത്തതിനാല്‍ സാങ്കേതിക പ്രശ്‌നമുള്ളതു കാരണം ജില്ലയിലെ തന്നെ മറ്റൊരു സ്‌കൂളില്‍ മാറ്റം അനുവദിക്കുകയായിരുന്നു.
സ്ഥലംമാറ്റ നടപടി പുനപരിശോധിക്കില്ലെന്ന നിലപാടില്‍ ആദ്യം ഉറച്ചുനിന്ന  മുഖ്യമന്ത്രി പിന്നീട് വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് തീരുമാനം പുനപരിശോധിക്കാന്‍ തയ്യാറായത്.

അതേസമയം സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുന്നതായി ഊര്‍മ്മിളാ ദേവി പറഞ്ഞു.  അനാവശ്യ സ്ഥലം മാറ്റം റദ്ദാക്കണമെന്നും അക്കാദമിക് തലത്തില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും കാണിച്ച് ഊര്‍മിളാ ദേവി കൊടുത്ത പരാതി സ്‌റ്റേറ്റ് അഡ്മിനിട്രേററിവ് ട്രീബ്യൂലിന്റെ പരിഗണനയിലാണ്.

  Urmila Devi, Model School, Thiruvananthapuram, Chief Minister, Oommen Chandy,
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Urmila Devi, Model School, Thiruvananthapuram, Chief Minister, Oommen Chandy, Education, English Premier League, Minister, P.K Abdul Rab, Kerala.

إرسال تعليق