Follow KVARTHA on Google news Follow Us!
ad

മദ്യ ദുരന്തം: സുധീരന്‍ പറഞ്ഞുനടക്കുന്നത് ഭീതി പരത്തുമെന്ന് മുഖ്യമന്ത്രിയും രമേശും

സംസ്ഥാനത്ത് മദ്യ ദുരന്തം ഉണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍ ആവര്‍ത്തിക്കുന്നതില്‍ മു Oommen Chandy, Ramesh Chennithala, Chief Minister, Kerala, V.M Sudheeran, Liquor, KPCC President
തിരുവനന്തപുരം: (www.kvartha.com 01.06.2014) സംസ്ഥാനത്ത് മദ്യ ദുരന്തം ഉണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍ ആവര്‍ത്തിക്കുന്നതില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും അതൃപ്തി. 416 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാത്തതിലെ പക തീര്‍ക്കാന്‍ മദ്യലോബി വ്യാജ മദ്യം ഇറക്കി ദുരന്തം ഉണ്ടാക്കും എന്നാണ് സുധീരന്‍ പ്രചരിപ്പിക്കുന്നത്.

എന്നാല്‍ ഈ പ്രചരണം ജനങ്ങള്‍ക്കിടയില്‍ ഭീതി ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി കരുതുന്നു. ഇത് അദ്ദേഹം പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരോട് പറയുകയും ചെയ്തതായാണ് വിവരം. പോലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിന് വ്യാജ മദ്യ ദുരന്ത സാധ്യതയേക്കുറിച്ച് യാതൊരു സൂചനകളും ലഭിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് രമേശ്് സുധീരന്റെ താക്കീത് പരിധിവിട്ടതാണ് എന്നു പറയുന്നത്.

ഇന്റലിജന്‍സിന് ലഭിക്കാത്ത വിവരം കൈയിലുണ്ട് എന്നു പ്രചരിപ്പിച്ച് പോലീസിനെയും ജനങ്ങളെയും കബളിപ്പിക്കുകയാണ് സുധീരന്‍ എന്നാണ് രമേശിന്റെ നിലപാട് എന്നും അറിയുന്നു. ഇക്കാര്യം അദ്ദേഹം മുഖ്യമന്ത്രിയോടുതന്നെ തുറന്നു പറഞ്ഞെന്നും വിവരമുണ്ട്. എ ഗ്രൂപ്പ് നേതാവായ മുഖ്യമന്ത്രിയും ഐ ഗ്രൂപ്പ് നേതാവായ ആഭ്യന്തര മന്ത്രിയും തന്റെ താക്കീത് അവഗണിക്കുന്നത് കുഴപ്പമുണ്ടാക്കുമെന്നാണ് സുധീരന്റെ നിലപാട്.

സംസ്ഥാന കോണ്‍ഗ്രസിലെ മൂന്ന് അധികാര കേന്ദ്രങ്ങളും സ്വന്തം നില ഭദ്രമാക്കാനുള്ള ശ്രമങ്ങള്‍ക്ക് ബാര്‍ വിവാദത്തെ കരുവാക്കുന്നതിന്റെ ഭാഗമായി മാറുകയാണ് ഈ വിവാദം. ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയേയും അവഗണിച്ച് സുധീരനെ കെ.പി.സി.സി പ്രസിഡണ്ടാക്കിയതിലെ അതൃപ്തി നിലനില്‍ക്കെ ഉണ്ടായ ബാര്‍ ലൈസന്‍സ് പ്രശ്‌നം മദ്യ ദുരന്തത്തിലേക്ക് എത്തിക്കാന്‍ പാര്‍ട്ടിയിലെ തന്റെ പ്രതിയോഗികളും ശ്രമിക്കുന്നുണ്ട് എന്നാണ് സുധീരന്റെ സംശയം. അതായത്, 416 ബാറുകള്‍ പൂട്ടിയതോടെ മദ്യപന്മാര്‍ക്ക് ആവശ്യത്തിനു മദ്യം ലഭിക്കാതെ വന്നുവെന്നും അത് പരിഹരിക്കാന്‍ വ്യാജ വിദേശ മദ്യം ഉണ്ടാക്കുന്നുവെന്നുമാണ് സുധീരന്റെ ആരോപണം. ഈ മദ്യം അംഗീകൃത ബാറുകള്‍ വഴിയും അല്ലാതെയും വില്‍ക്കുന്നുണ്ടത്രേ.

ഇതിലെ ചേരുവകള്‍ ആരോഗ്യത്തിന് സാധാരണ മദ്യത്തേക്കാള്‍ ഹാനികരമാണെന്നും കുടിക്കുന്നവര്‍ക്ക് മരണം വരെ സംഭവിപ്പിക്കാവുന്നത് ആണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അങ്ങനെ സംഭവിച്ചാല്‍ അതിനു കാരണം 416 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാതിരുന്നതാണ് എന്ന് വരുത്താന്‍ പാര്‍ട്ടിയിലെ ചിലര്‍ ശ്രമിക്കുകയാണത്രേ. ബാര്‍ ലൈസന്‍സ് പ്രശ്‌നത്തില്‍ കടുംപിടുത്തം നടത്തി മദ്യ ദുരന്തത്തിന് ഇടയാക്കി എന്ന വിമര്‍ശനം തനിക്കെതിരെ ഉന്നയിക്കുക എന്ന കുടില തന്ത്രം ഇതിനു പിന്നില്‍ ഉണ്ടെന്നാണു സുധീരന്‍ സംശയിക്കുന്നത്.

എന്നാല്‍ ആധികാരികമല്ലാത്ത വിവരം പ്രചരിപ്പിച്ച് പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്ത് ഇരിക്കുന്നയാള്‍ അനാവശ്യ ഭീതി പരത്തുന്നുവെന്നാണ് മറുപക്ഷത്തിന്റെ വിമര്‍ശനം. പ്രശ്‌നം സംസ്ഥാന കോണ്‍ഗ്രസില്‍ പുകഞ്ഞ് ഹൈക്കമാന്‍ഡിന്റെ കോര്‍ട്ടിലേക്ക് പോകുന്ന സ്ഥിതിയാണ്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതത്തിലുള്ള ഹൈക്കമാന്‍ഡിന് ഇപ്പോള്‍ സംസ്ഥാനങ്ങളിലെ ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ താല്‍പര്യമില്ലതാനും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Oommen Chandy, Ramesh Chennithala, Chief Minister, Kerala, V.M Sudheeran, Liquor, KPCC President

Keywords: Oommen Chandy, Ramesh Chennithala, Chief Minister, Kerala, V.M Sudheeran, Liquor, KPCC President. 

Post a Comment