Follow KVARTHA on Google news Follow Us!
ad

പെട്രോള്‍ - ഡീസല്‍ വില വര്‍ധിപ്പിച്ചു

രാജ്യത്ത് പെട്രോള്‍ - ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് ഒരു രൂപ 69 പൈസയും ഡീസലിന് 50 New Delhi, Petrol, Diesel, Price, Hike, Business, Petrol price hiked by Rs 1.69/L, diesel by 0.50p; effective July 1
ന്യൂഡല്‍ഹി: (www.kvartha.com 30.06.2014) രാജ്യത്ത് പെട്രോള്‍ - ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് ഒരു രൂപ 69 പൈസയും ഡീസലിന് 50 പൈസയുമാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

നികുതിയടക്കം കണക്കാക്കുകയാണെങ്കില്‍ പെട്രോള്‍ വിലയില്‍ രണ്ട് രൂപയ്ക്കടുത്ത് വര്‍ധനവുണ്ടാകും. ഇറാഖിലെ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചാണ് ഇപ്പോഴത്തെ വിലവര്‍ധനവിന് കാരണമെന്നാണ് എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം പ്രതിമാസം 40 മുതല്‍ 50 പെസ വരെ വര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ അനുമതിയുടെ ചുവടുപിടിച്ചാണ് ഡീസല്‍ വില വര്‍ധിപ്പിച്ചത്. പെട്രോള്‍ - ഡീസല്‍ വിലയിലെ വര്‍ധനവ് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുവ കുറക്കുമെന്ന റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടയിലാണ് സാധാരണ ജനത്തിന് തിരിച്ചടി നല്‍കി ഇന്ധന വില വര്‍ധിപ്പിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

New Delhi, Petrol, Diesel, Price, Hike, Business, Petrol price hiked by Rs 1.69/L, diesel by 0.50p; effective July 1

Keywords: New Delhi, Petrol, Diesel, Price, Hike, Business, Petrol price hiked by Rs 1.69/L, diesel by 0.50p; effective July 1.

إرسال تعليق