Follow KVARTHA on Google news Follow Us!
ad

മകളുടെയും കുട്ടിയുടെയും മേല്‍ തിളച്ചവെള്ളമൊഴിച്ചു; കാരണമായത് സ്വത്ത് തര്‍ക്കം

സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ മകളുടെയും അഞ്ച് വയസുള്ള പേരക്കുട്ടിയുടെയും മേല്‍ തിളച്ച വെള്ളമൊഴിച്ച സംഭവത്തില്‍ Daughter, Son, Water, Case, Police, Investigates, Kerala, Hot Water, Mubeena, Sahadish, CH Mahmood
ഇരിക്കൂര്‍: (www.kvartha.com 01.06.2014) സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ മകളുടെയും അഞ്ച് വയസുള്ള പേരക്കുട്ടിയുടെയും മേല്‍ തിളച്ച വെള്ളമൊഴിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ഇരിക്കൂര്‍ നിടുവള്ളൂരിലെ സി.എച്ച്. മഹ്മൂദിനെതിരെയാണ് കേസ്. മകള്‍ കെ. മുബീന (35), മകന്‍ കെ. സഹദിഷ് എന്നിവരുടെ മേലാണ് മഹ്മൂദ് തിളച്ച വെള്ളമൊഴിച്ച് പൊള്ളലേല്‍പിച്ചത്.

ശനിയാഴ്ച രാവിലെ ഒമ്പത് മണിക്കാണ് സംഭവം. ഇലക്ട്രിക് സ്റ്റൗവില്‍ വെള്ളം തിളപ്പിച്ച ശേഷം വീടിന് പുറത്തിരിക്കുകയായിരുന്ന മകളുടെയും പേരക്കുട്ടിയുടെയും മേല്‍ ഒഴിക്കുകയായിരുന്നു. സഹദിഷിന്റെ തലക്ക് പിന്നിലും കഴുത്തിലും പുറത്തും മറ്റും പൊള്ളലേറ്റു. ഇരുവരുടെയും കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്.

മുബീനയുടെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. പരിക്ക് ഗുരുതരമല്ല. മകനെ ഒന്നും ചെയ്യരുതെന്ന് കേണപേക്ഷിച്ചെങ്കിലും ചെവികൊള്ളാതെ തിളച്ച വെള്ളം ഒഴിക്കുകയായിരുന്നുവെന്ന് മുബീന പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Daughter, Son, Water, Case, Police, Investigates, Kerala, Hot Water, Mubeena, Sahadish, CH Mahmood

Keywords: Daughter, Son, Water, Case, Police, Investigates, Kerala, Hot Water, Mubeena, Sahadish, CH Mahmood. 

Post a Comment