Follow KVARTHA on Google news Follow Us!
ad

മകന്‍ കൊല്ലാന്‍ ശ്രമിച്ചതെന്ന് അമ്മയുടെ വ്യാജ മരണ മൊഴി; തെളിവുമായി പേരമകന്റെ വീഡിയോ

അച്ഛനും, അമ്മൂമ്മയും വഴക്കിടുമ്പോള്‍ രംഗം മൊബൈലില്‍ പകര്‍ത്തണമെന്ന് ഒരു പോലീസുകാരന്റെ തമാശ വാ Kerala, Palakkad, Video, Son, Mother, Case, Police, Investigates, Rugmini, Jayaprakash, Amrth, Mobile Camera
ഒറ്റപ്പാലം: (www.kvartha.com 01.06.2014) അച്ഛനും, അമ്മൂമ്മയും വഴക്കിടുമ്പോള്‍ രംഗം മൊബൈലില്‍ പകര്‍ത്തണമെന്ന് ഒരു പോലീസുകാരന്റെ തമാശ വാക്ക് ഒരു നിരപരാധിയുടെ ജീവിതം രക്ഷിച്ചു. പാലക്കാട് ഒറ്റപ്പാലത്താണ് സംഭവം. മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ഗുരുതരാവസ്ഥയിലായ രുഗ്മിണി (61) മകന്‍ ജയപ്രകാശാണ് കൊല്ലാന്‍ ശ്രമിച്ചതെന്ന് പോലീസിന് മരണ മൊഴി നല്‍കിയിരുന്നു. എന്നാല്‍ അച്ഛന്‍ നിരപരാധിയാണെന്നതിനുള്ള വീഡിയോ ദൃശ്യം മകന്‍ പുറത്തുവിട്ടതോടെ സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തായി.

രുഗ്മിണിയും ജയപ്രകാശും സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു. രുഗ്മിണി വഴക്കിനിടയില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുക പതിവാണ്. മെയ് 26 ന് രുഗ്മിണിയും ജയപ്രകാശും വഴക്കിട്ടു. ഇതിനിടയില്‍ രുഗ്മിണി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രുഗ്മിണി ശനിയാഴ്ച ആശുപത്രിയില്‍ വെച്ച് മരിച്ചു. ഇതിനിടയില്‍ മകന്‍ കൊല്ലാന്‍ ശ്രമിച്ചതാണെന്ന് രുഗ്മിണി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പോലീസ് ജയപ്രകാശിനെ കസ്റ്റഡിയിലെടുത്തു.

ഇതിനിടയില്‍ വഴക്കിട്ടതിന്റെ രംഗം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ജയപ്രകാശിന്റെ മകന്‍ അമൃത് വീഡിയോ പോലീസിന് നല്‍കി. വീഡിയോ പരിശോധിച്ച പോലീസ് വ്യാജമല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.  നേരത്തെ രുഗ്മിണിയും ജയപ്രകാശും വഴക്കിട്ടതിന്റെ കേസുമായി ബന്ധപ്പെട്ട് പോലീസ് സ്‌റ്റേഷനില്‍ പോയ അമൃതിനോട് ഇനി വഴക്കിടുന്നതിന്റെ ദൃശ്യം ക്യാമറയില്‍ പകര്‍ത്തണമെന്ന് ഒരു പോലീസുകാരന്‍ തമാശയായി പറഞ്ഞിരുന്നു. ഇതാണ് അമൃതിന്റെ ധീരതയ്ക്ക് പിന്തുണയായത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Kerala, Palakkad, Video, Son, Mother, Case, Police, Investigates, Rugmini, Jayaprakash, Amrth, Mobile Camera

Keywords: Kerala, Palakkad, Video, Son, Mother, Case, Police, Investigates, Rugmini, Jayaprakash, Amrth, Mobile Camera. 

Post a Comment