Follow KVARTHA on Google news Follow Us!
ad

സഹോദരങ്ങളെന്ന് കണ്ടെത്തിയ ദമ്പതികളെ കോടതി 25 വര്‍ഷത്തിന് ശേഷം വേര്‍പിരിച്ചു

റാസ്(സൗദി അറേബ്യ): ദമ്പതികള്‍ സഹോദരരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി വിവാഹമോചനത്തിന് ഉത്തരവിട്ടു.Saudi Arabia, Marriage, Divorce, 25 years, Siblings, Breastfed,
റാസ്(സൗദി അറേബ്യ): ദമ്പതികള്‍ സഹോദരരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി വിവാഹമോചനത്തിന് ഉത്തരവിട്ടു. വിവാഹം നടന്ന് 25 വര്‍ഷത്തിന് ശേഷമാണ് ദമ്പതികള്‍ സഹോദരരാണെന്ന് കോടതി കണ്ടെത്തിയത്. ഇവര്‍ക്ക് ഏഴ് മക്കളുണ്ട്.

ദമ്പതികള്‍ കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ ഒരേ സ്ത്രീയില്‍ നിന്നാണ് ഇരുവരും മുലപ്പാല്‍ കുടിച്ചതെന്ന വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. ഒരേ സ്ത്രീയില്‍ നിന്ന് മുലപ്പാല്‍ കുടിച്ചവരെ സഹോദരങ്ങളായി കണക്കാക്കുന്നതിനാല്‍ വിവാഹം നിയമപരമല്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

വിധി പ്രസ്താവിക്കുന്നതിന് മുന്‍പ് കോടതി മുഫ്തി ശെയ്ഖ് അബ്ദുല്‍ അസീസ് അല്‍ ശെയ്ഖുമായി ചര്‍ച്ചനടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് വിധി.
Saudi Arabia, Marriage, Divorce, 25 years, Siblings, Breastfed,

SUMMARY:
A Saudi court ordered the divorce of a local couple after 25 years of marriage on the grounds they are siblings who have been breastfed by the same woman when they were babies, a newspaper reported on Sunday.


Keywords: Saudi Arabia, Marriage, Divorce, 25 years, Siblings, Breastfed,

Post a Comment