Follow KVARTHA on Google news Follow Us!
ad

ബംഗാളിലെ മുസ്ലിങ്ങളുടെ അവസ്ഥ അതിദയനീയമെന്ന് പഠനം

ബംഗാളിലെ മുസ്ലിങ്ങളുടെ സാമൂഹിക - സാമ്പത്തിക അവസ്ഥ അതിദയനീയമെന്ന് പഠന റിപോര്‍ട്ട്. നൊബേല്‍ സമ്മാന ജേതാവ് New Delhi, Bangal, Muslim, National, CPM, Bengal's Muslims worse off: study
ന്യൂഡല്‍ഹി: (www.kvartha.com 01.06.2014) ബംഗാളിലെ മുസ്ലിങ്ങളുടെ സാമൂഹിക - സാമ്പത്തിക അവസ്ഥ അതിദയനീയമെന്ന് പഠന റിപോര്‍ട്ട്. നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യ സെന്നിന്റെ പ്രതിച്ചി ട്രസ്റ്റ്, സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ സോഷ്യല്‍ സയന്‍സസ് (സി.എസ്.എസ്.എസ്.ആര്‍) എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം ഉള്ളത്.

ബംഗാളിലെ മുസ്ലിങ്ങളുടെ അവസ്ഥയെ കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏഴ് വര്‍ഷം മുമ്പ് നിയോഗിച്ച സച്ചാര്‍ കമ്മിറ്റി മുസ്ലിങ്ങളുടെ അവസ്ഥ ദയനീയമാണെന്ന് റിപോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപോര്‍ട്ടില്‍ ഉന്നയിച്ചതിനേക്കാളും പരമദയനീയമാണ് ജനസംഖ്യയുടെ നാലില്‍ ഒന്ന് വരുന്ന മുസ്ലിങ്ങളുടെ അവസ്ഥയെന്നാണ് റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.

52 ശതമാനം മുസ്ലിങ്ങളും പ്രൈമറി വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കിയിട്ടില്ല. ഇന്ത്യയൊട്ടുക്കുള്ള കണക്കുകള്‍ പ്രകാരം 36 ശതമാനം മുസ്ലിങ്ങള്‍ നഗര പ്രദേശങ്ങളില്‍ താമസിക്കുന്നു. എന്നാല്‍ ബംഗാളില്‍ വെറും 17 ശതമാനം മുസ്ലിങ്ങള്‍ മാത്രമാണ് നഗര പ്രദേശങ്ങളില്‍ താമസിച്ചു വരുന്നത്.

നേരത്തെ സി.പി.എം ഭരണത്തിന് കീഴില്‍ മുസ്ലിങ്ങളുടെ അവസ്ഥ ദയനീയമാണെന്നായിരുന്നു പഠനം. എന്നാല്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിലേറിയിട്ടും മുസ്ലിങ്ങളുടെ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടില്ല. 19.52 ശതമാനം മുസ്ലിങ്ങള്‍ നിരക്ഷരരാണ്. 1.86 ശതമാനം മാത്രമാണ് ഉന്നത വിദ്യാഭ്യാസം നേടിയത്.

97,017 വീടുകളില്‍ 200 ഓളം ഗവേഷകരും 10 ലധികം പ്രൊഫസര്‍മാരും ഉള്‍പെട്ട സംഘം നടത്തിയ പഠനത്തിലാണ് അതിദയനീയമായ ഈ വിവരങ്ങള്‍ ഉള്ളത്.

SUMMARY: Seven years after the Rajendra Sachar Committee report on Muslims was published, a non-government organisation has brought out a status report on the socio economic condition of Muslims of West Bengal.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

New Delhi, Bangal, Muslim, National, CPM, Bengal's Muslims worse off: study

Keywords: New Delhi, Bangal, Muslim, National, CPM, Bengal's Muslims worse off: study.

Post a Comment