Follow KVARTHA on Google news Follow Us!
ad

ദളിതരുടെ കണ്ണീരൊപ്പാനെത്തുന്ന മായാവതി ദളിത് കുട്ടികളെക്കൊണ്ട് ഹെലിപാഡ് വൃത്തിയാക്കിച്ചു

ലഖ്‌നൗ: ബദാവൂണ്‍ കൂട്ടബലാല്‍സംഗ കൊലപാതകങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കാന്‍ മല്‍സരിക്കുകയാണ് യുപിയിലെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടികള്‍.Badaun gang-rape case, Akhilesh Yadav, Budaun, Rape, Mayawati, Gangrape, Uttar Pradesh, Bahujan Samajwadi Party
ലഖ്‌നൗ: ബദാവൂണ്‍ കൂട്ടബലാല്‍സംഗ കൊലപാതകങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കാന്‍ മല്‍സരിക്കുകയാണ് യുപിയിലെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടികള്‍. ദിവസങ്ങള്‍ക്ക് മുന്‍പ് കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട് കെട്ടിതൂക്കിയ ദളിത് പെണ്‍കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ മല്‍സരിച്ചെത്തുകയാണ് രാഷ്ട്രീയ നേതാക്കള്‍. ദളിത് നേതാവ് മായാവതിയും ഇതിന് മുന്‍പന്തിയിലാണ്.

ഇതിനിടെ മായാവതിയുടെ സന്ദര്‍ശനത്തിന് മുന്‍പ് തന്നെ വിവാദം തലപൊക്കി. ബദാവൂണിലെ ഇരകളായ പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിക്കാന്‍ ഹെലികോപ്റ്ററിലെത്തുന്ന മായാവതിക്ക് വഴിയൊരുക്കാന്‍ ദളിത് കുട്ടികളെകൊണ്ട് ഹെലിപാഡിന് ചുറ്റുമുള്ള പ്രദേശം വൃത്തിയാക്കിച്ചുവെന്നാണ് ആരോപണം. എന്നാല്‍ മായാവതിക്ക് വഴിയൊരുക്കിയതല്ലെന്നും മറിച്ച് അധികൃതരുടെ ജോലിയായിരുന്നു അതെന്നും ബിഎസ്പി അറിയിച്ചു.

കഴിഞ്ഞ ദിവസം ഇരകളുടെ വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. യുപിയില്‍ ഉയര്‍ന്നുവരുന്ന ബലാല്‍സംഗങ്ങള്‍ സമാജ് വാദി പാര്‍ട്ടിക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതായാണ് റിപോര്‍ട്ട്.
Badaun gang-rape case, Akhilesh Yadav, Budaun, Rape, Mayawati, Gangrape, Uttar Pradesh, Bahujan Samajwadi Party
SUMMARY
: New Delhi: Bahujan Samajwadi Party (BSP) supremo Mayawati will be travelling to Badaun on Sunday to meet the family of the two Dalit victims who were gang-raped and then murdered last month.

Keywords: Badaun gang-rape case, Akhilesh Yadav, Budaun, Rape, Mayawati, Gangrape, Uttar Pradesh, Bahujan Samajwadi Party

Post a Comment