Follow KVARTHA on Google news Follow Us!
ad

മകളുടെ പിതാവാണെന്ന് സരിത പറഞ്ഞ ആ യുവ നേതാവ് ആര് ?

തന്റെ മകളുടെ പിതാവ് ഒരു യുവ നേതാവാണെന്ന് സരിത എസ് നായരുടെ വെളിപ്പെടുത്തല്‍. ചിലരുടെ രാ Kottayam, Leader, Father, Kerala, Politics, Son, Saritha S Nair, Political Leader
കോട്ടയം: (www.kvartha.com 01.06.2014) തന്റെ മകളുടെ പിതാവ് ഒരു യുവ നേതാവാണെന്ന് സരിത എസ് നായരുടെ വെളിപ്പെടുത്തല്‍. ചിലരുടെ രാഷ്ട്രീയ തിരക്കഥയിലെ കഥാപാത്രം മാത്രമായിരുന്നു താനെന്നും സരിത വെളിപ്പെടുത്തുന്നു. മംഗളം വാരികയില്‍ പ്രസിദ്ധീകരിക്കുന്ന 'പറയാന്‍ പലതും ബാക്കി' എന്ന പരമ്പരയിലാണ് ഇനി കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയുള്ള സരിതയുടെ വെളിപ്പെടുത്തല്‍. അതേസമയം ഈ പരാമര്‍ശമുള്ള നേതാവിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

തന്റെ ആദ്യ വിവാഹം തകര്‍ന്നതോടെ ഒരു യുവ നേതാവുമായി അടുപ്പത്തിലായി. തന്റെ ജീവിതത്തിന് താങ്ങായും, തണലായും നിന്നത് അയാളായിരുന്നു. തന്റെ രണ്ടാമത്തെ കുട്ടിയുടെ പിതാവാണ് ഇയാള്‍. ഇപ്പോഴും ആ നേതാവ് കുട്ടിക്ക് വേണ്ടതെല്ലാം ചെയ്തു തരുന്നുവെന്നും സരിത മംഗളം വാരികയില്‍ വെളിപ്പെടുത്തുന്നു.
Kottayam, Leader, Father, Kerala, Politics, Son, Saritha S Nair, Political Leader

'അക്കാലത്ത് എനിക്ക് പ്രമുഖനായ ഒരു യുവ രാഷ്ട്രീയ നേതാവുമായി അടുപ്പമുണ്ടായിരുന്നു. ആദ്യ വിവാഹ ബന്ധം തകര്‍ന്നകാലത്തായിരുന്നു ആ ബന്ധത്തിന്റെ തുടക്കം. ജീവിതം കൈവിട്ടുപോകുമെന്നു തോന്നിയ പല അവസരത്തിലും എനിക്ക് അദ്ദേഹമായിരുന്നു ആശ്വാസമായത്. തിരുവനന്തപുരത്ത് വന്നതിനുശേഷം രാഷ്ട്രീയ നേതാവുമായുള്ള എന്റെ ബന്ധം കൂടുതല്‍ വളര്‍ന്നു വളര്‍ന്നു, അദ്ദേഹത്തിന്റെ കുഞ്ഞിനെ ഗര്‍ഭംധരിക്കുന്നതില്‍ എത്തി നിന്നു. എന്റെ രണ്ടാമത്തെ കുഞ്ഞിന്റെ അച്ഛന്‍ ആ യുവനേതാവാണ്' - സരിതയുടെ വെളിപ്പെടുത്തലാണിത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kottayam, Leader, Father, Kerala, Politics, Son, Saritha S Nair, Political Leader. 

Post a Comment