Follow KVARTHA on Google news Follow Us!
ad

ആശുപത്രി മുറിയില്‍ മൂന്നംഗ കുടുംബം തൂങ്ങി മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ പരിയാരത്തേക്ക്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ മൂന്നംഗ കുടുംബം തൂങ്ങിമിരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം Kasaragod, Kanhangad, Dead, Hospital, Police, Investigates, Kerala, Obituary, Family, Room, Letter, Suicide, Hanged.
കാഞ്ഞങ്ങാട്: (www.kvartha.com 01.06.2014) കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ മൂന്നംഗ കുടുംബം തൂങ്ങിമിരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ വിദഗ്ദ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയി. ദമ്പതികള്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് ആശുപത്രി മുറിയില്‍ നിന്ന് കണ്ടെടുത്തു.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത കുടുംബത്തിന് ആവശ്യമായ ചികിത്സാ സഹായം കിട്ടാത്തത് കൊണ്ട് കുടുംബം ആത്മഹത്യ ചെയ്തതാണെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ആരോപിച്ചു. ചെറുവത്തൂര്‍ മുണ്ടക്കണ്ടത്തെ മുള്ളിക്കല്‍ തമ്പാന്‍ (50), ഭാര്യ പത്മിനി (42), മകന്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ കാര്‍ത്തിക് (11) എന്നിവരെയാണ് ഞായറാഴ്ച രാവിലെ കാഞ്ഞങ്ങാട്ടെ സ്വാകാര്യാശുപത്രിയിലെ 217-ാം നമ്പര്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

കഴിഞ്ഞ വെള്ളിയാഴ്ച കാര്‍ത്തിക്കിന്റെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തമ്പാന്റേയും ഭാര്യ പത്മിനിയുടേയും മൃതദേഹങ്ങള്‍ ഫാനിലും മകന്‍ കാര്‍ത്തിക്കിന്റെ മൃതദേഹം ജനല്‍ കമ്പിയിലുമാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഞായറാഴ്ച രാവിലെ മുറി വൃത്തിയാക്കാന്‍ ആശുപത്രി ജീവനക്കാര്‍ എത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഈ കാഴ്ച കണ്ടത്.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായിരുന്ന കാര്‍ത്തിക്കിന്റെ അവസ്ഥയില്‍ മനം നൊന്ത് ആത്മഹത്യ ചെയ്യുകയാണെന്നാണ് ആശുപത്രിയില്‍ നിന്ന് കിട്ടിയ കുറിപ്പില്‍ എഴുതിയിരിക്കുന്നത്. തമ്പാന്റേയും പത്മിനിയുടേയും മൂത്ത രണ്ട് മക്കള്‍ എന്‍ഡോസള്‍ഫാന്‍ രോഗ ബാധയെ തുടര്‍ന്ന് നേരത്തെ മരിച്ചിരുന്നു. കാര്‍ത്തിക്കിനെ 2011 ല്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ പെടുത്തിയിരുന്നുവെങ്കിലും ചെറുവത്തൂര്‍ പഞ്ചായത്ത് ദുരിതബാധിത പഞ്ചായത്തുകളുടെ പട്ടികയില്‍ പെടാത്തതിന്റെ സാങ്കേതികത്വത്താല്‍ ആനുകൂല്യങ്ങളൊന്നും കിട്ടിയിരുന്നില്ലെന്ന് പറയുന്നു.

അതേ സമയം 2010 ല്‍ ലിസ്റ്റില്‍ പെടുത്തിയ 12 പേര്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടുന്നതായും വിവരമുണ്ട്. കൂലിപ്പണിക്കാരനായ തമ്പാന്റെ രണ്ട് മക്കള്‍ നേരത്തെ തന്നെ എന്‍ഡോസള്‍ഫാന്‍ അസുഖബാധിതരായി മരിച്ചിരുന്നു. കാര്‍ത്തിക്കിന് ബുദ്ധിമാന്ദ്യവും മറ്റു ശാരീരിക വൈഷമ്യങ്ങളും ഉണ്ടായിരുന്നു.

ഒടുവില്‍ കുട്ടിക്ക് അര്‍ബുദവും ഉണ്ടെന്ന് സംശയവും ഉണ്ടായതിനെ തുടര്‍ന്ന് കുടുംബം മാനസികമായി തളരുകയായിരുന്നു. ഇതു മൂലമാകാം കൂട്ട ആത്മഹത്യക്ക് വഴി വെച്ചതെന്നാണ് പോലീസ് നിഗമനം. എന്‍ഡോസള്‍ഫാന്‍ കുടുംബത്തിന്റെ കൂട്ടമരണം നാടിനെ നടുക്കി.
 Kasaragod, Kanhangad, Dies, Hospital, Police, Investigates, Kerala, Obituary, Family, Room, Letter, Suicide, Hanged.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
കാഞ്ഞങ്ങാട്ട് മൂന്നംഗ കുടുംബം ആശുപത്രി മുറിയില്‍ മരിച്ച നിലയില്‍

Keywords: Kasaragod, Kanhangad, Dies, Hospital, Police, Investigates, Kerala, Obituary, Family, Room, Letter, Suicide, Hanged, 3 member family found dead hanged in hospital room.

Post a Comment