Follow KVARTHA on Google news Follow Us!
ad
Posts

നീന്തല്‍ വേഷത്തില്‍ നെഹ്‌റു; ചിത്രം തരംഗമായി

മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ വ്യത്യസ്തമായ ചിത്രം സോഷ്യല്‍ മീഡിയകളില്‍ തരംഗമാകുന്നു. New Delhi, Photo, Twitter, Facebook, Shashi Taroor, Swimming, Jawaharlal Nehru, Ex Prime Minister
ന്യൂഡല്‍ഹി: (www.kvartha.com 30.05.2014) മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ വ്യത്യസ്തമായ ചിത്രം സോഷ്യല്‍ മീഡിയകളില്‍ തരംഗമാകുന്നു. തൊപ്പിയുമായി നീന്തല്‍ കുളത്തിലേക്ക് നടന്ന് പോകുന്ന ചിത്രമാണ് ഇതിനകം ട്വിറ്ററിലും ഫേസ്ബുക്കിലും പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

മുന്‍ കേന്ദ്ര മന്ത്രിയും തിരുവനന്തപുരം എം.പിയുമായ ശശി തരൂരാണ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. നെഹ്‌റുജിയുടെ അസാധാരണമായ ചിത്രമാവാം ഇതെന്ന തലക്കെട്ട് കൂടി ശശി തരൂര്‍ നല്‍കിയിരുന്നു.

777 പേര്‍ തരൂരിന്റെ പോസ്റ്റിന് റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. മെയ് 28 നാണ് തരൂര്‍ നെഹ്‌റുവിന്റെ അപൂര്‍വ ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ ചിത്രം ട്വിറ്ററില്‍ മാത്രമല്ല ഓടുന്നത്. ഫേസ്ബുക്കിലെ ചില കിങ്കരന്‍മാരും നെഹ്‌റുവിന്റെ നീന്തല്‍ ചിത്രം ഏറ്റുപിടിച്ചിരിക്കുകയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
New Delhi, Photo, Twitter, Facebook, Shashi Taroor, Swimming, Jawaharlal Nehru, Ex Prime Minister

Keywords: New Delhi, Photo, Twitter, Facebook, Shashi Taroor, Swimming, Jawaharlal Nehru, Ex Prime Minister, Tharoor posts 'most unusual picture of Nehru'. 

Post a Comment