Follow KVARTHA on Google news Follow Us!
ad

രാഹുല്‍ ഗാന്ധിയെ ജോക്കറെന്ന് വിളിച്ച ടി.എച്ച് മുസതഫയ്ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ജോക്കറെന്ന് വിളിച്ച മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫയെ Thiruvananthapuram, Suspension, Kerala, Rahul Gandhi, Congress, T.H Musthafa
തിരുവനന്തപുരം: (www.kvartha.com 30.05.2014) കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ജോക്കറെന്ന് വിളിച്ച മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കണമെന്നും രാഹുല്‍ കോണ്‍ഗ്രസിലെ ജോക്കറാണെന്നുമായിരുന്നു ടി.എച്ച് മുസ്തഫയുടെ വിമര്‍ശനം. അതേസമയം കെ.പി.സി.സി യോഗത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവും ഉണ്ടായി. കെ. സുധാകരന്‍, ടി. സിദ്ദീഖ്, കെ.സി അബു അടക്കമുള്ളവര്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ചു.
Thiruvananthapuram, Suspension, Kerala, Rahul Gandhi, Congress, T.H Musthafa

ഇടുക്കി, ചാലക്കുടി, തൃശൂര്‍, പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ തോല്‍വി അന്വേഷിക്കാന്‍ സമിതികളെ ചുമതലപ്പെടുത്താനും തീരുമാനമായി. വോട്ട് ചോര്‍ച്ച സംബന്ധിച്ച് പാര്‍ട്ടി തലത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡണ്ട്. വി.എം സുധീരനും വ്യക്തമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Thiruvananthapuram, Suspension, Kerala, Rahul Gandhi, Congress, T.H Musthafa.

Post a Comment