Follow KVARTHA on Google news Follow Us!
ad

പോലീസ് എന്നോടിത് ചെയ്യരുതായിരുന്നു: സുരേഷ് ഗോപി

മേക്കപ്പ് മാന്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പോലീസ് അലംഭാവം കാട്ടിയെന്ന് നടന്‍ സുരേഷ് ഗോപി. Entertainment, Suresh Gopi, Kerala, Accident, Death, Police, PP Thomas, Investigation, Bike
കൊച്ചി: (www.kvartha.com 30.05.2014) മേക്കപ്പ് മാന്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പോലീസ് അലംഭാവം കാട്ടിയെന്ന് നടന്‍ സുരേഷ് ഗോപി. കേസില്‍ വിശദമായ അന്വേഷണം നടത്തി കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന തന്റെ ആവശ്യം പോലീസ് മുഖവിലയ്‌ക്കെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ നിയമങ്ങളും കേരളാ പോലീസിന്റെ മഹത്വവും എന്നും ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചിട്ടുള്ള വ്യക്തിയാണ് ഞാന്‍. ആ എന്നോട് പോലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ബുധനാഴ്ചയാണ് സുരേഷ് ഗോപിയുടെ മേക്കപ്പ്മാനായ പി.പി തോമസ് ബൈക്കിടിച്ച് മരിച്ചത്.  എന്നാല്‍ ഇടിച്ചിട്ട ബൈക്കിനെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഇതോടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഫോണില്‍ വിളിച്ചു. എന്നാല്‍ തിരക്കിലാണെന്നായിരുന്നു അദ്ദേഹത്തില്‍ നിന്നും ലഭിച്ച മറുപടി. ഇതോടെയാണ് സുരേഷ് ഗോപി പോലീസിനെതിരെ തിരിഞ്ഞത്.

കുറ്റം ചെയ്തവരെ തൂക്കിക്കൊല്ലണമെന്നല്ല, ഒരു സാധു കുടുംബത്തിന് നിയമപരമായി ലഭിക്കേണ്ട സഹായങ്ങളുണ്ട്. അതിന് ഇടിച്ച വാഹനം കണ്ടെത്തണം. കുറ്റക്കാര്‍ക്കെതിരെ കേസെടുക്കുകയും വേണം. അപകടം നടന്ന കുണ്ടന്നൂരില്‍ നിരീക്ഷണ ക്യാമറകളുണ്ട്. അപകടത്തിനു ശേഷം നാട്ടുകാര്‍ തോമസിനെ വാഹനത്തില്‍ കയറ്റി കൊണ്ടു പോകുന്നതിന്റെ ചിത്രം ക്യാമറയില്‍ പതിഞ്ഞിട്ടുമുണ്ട്. എന്നാല്‍ അപകടം നടക്കുന്നതിന്റെ ദൃശ്യം മാത്രം ഇല്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Entertainment, Suresh Gopi, Kerala, Accident, Death, Police, PP Thomas, Investigation, Bike

Keywords: Entertainment, Suresh Gopi, Kerala, Accident, Death, Police, PP Thomas, Investigation, Bike. 

Post a Comment