Follow KVARTHA on Google news Follow Us!
ad

സി.എന്‍.എന്‍ ഐ.ബി.എന്‍ ഇനി റിലയന്‍സിന്

സി.എന്‍.എന്‍ ഐ.ബി.എന്‍ ചാനല്‍ മുകേഷ് അമ്പാനിയുടെ റിലയന്‍സ് ഗ്രൂപ്പ് ഏറ്റെടുത്തു. ഇതില്‍ പ്രതിഷേധിച്ച് Business, Channel, National, Reliance, National, Ambani, CNN IBN, News Channel, Website
മുംബൈ: (www.kvartha.com 30.05.2014) സി.എന്‍.എന്‍ ഐ.ബി.എന്‍ ചാനല്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് ഏറ്റെടുത്തു. ഇതില്‍ പ്രതിഷേധിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായിയും സാഗരിക ഘോഷും രാജിക്കൊരുങ്ങി. 4,000 കോടി രൂപക്കാണ് റിലയന്‍സിന്റെ ഏറ്റെടുക്കല്‍.

നെറ്റ് വര്‍ക്ക്18 ഗ്രൂപ്പായിരുന്നു നിലവില്‍ ചാനല്‍ നോക്കിനടത്തിയിരുന്നത്. നിലവില്‍ സി.എന്‍.എന്‍ ഐ.ബി.എന്‍, സി.എന്‍.ബി.സി ടിവി 18, ഐ.ബി.എന്‍ 7, സി.എന്‍.ബി.സി ആവാസ് എന്നീ ചാനലുകളും മണികണ്‍ട്രോള്‍.കോം, ഐ.ബി.എന്‍ ലൈവ്.കോം, ഫസ്റ്റ് പോസ്റ്റ്.കോം, ക്രിക്കറ്റ് നെക്‌സറ്റ്.ഇന്‍, ബുക്‌മൈഷോ.കോം, ഹോംഷോപ്18.കോം എന്നീ വെബ് സൈറ്റുകളും നോക്കിനടത്തിയിരുന്നത് നെറ്റ് വര്‍ക്ക് 18 ഗ്രൂപ്പായിരുന്നു. ഏറ്റെടുക്കലോടെ ഈ ചാനലുകളും വെബ്‌സൈറ്റുകളും റിലയന്‍സിന്റെ നിയന്ത്രണത്തിലായി.

അതേസമയം ഏറ്റെടുക്കലിന് മുമ്പ് തന്നെ നിരവധി പ്രമുഖര്‍ സി.എന്‍.എന്‍. ഐ.ബി.എന്‍ വിട്ടിരുന്നു. ഏറ്റെടുത്തതോടെ കൂടുതല്‍ പേര്‍ ചാനല്‍ വിട്ടേക്കുമെന്നാണ് സൂചന.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Business, Channel, National, Reliance, National, Ambani, CNN IBN, News Channel, Website

Keywords: Business, Channel, National, Reliance, National, Ambani, CNN IBN, News Channel, Website, RIL to acquire control of Network 18, Rajdeep may go.

Post a Comment