Follow KVARTHA on Google news Follow Us!
ad

പി.സി ജോര്‍ജ് പറഞ്ഞ 'പുണ്ണുള്ള കൊടിച്ചി' ആര് ?

പത്തനംതിട്ട എം.പി ആന്റോ ആന്റണിയെ പരോക്ഷമായി പരിസഹസിച്ച് ഗവ. ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ ബ്ലോഗ്. മു P.C George, Blogger, Kerala, Congress, Pathanamthitta, Anto Antony, Story
കോട്ടയം: (www.kvartha.com 30.05.2014) പത്തനംതിട്ട എം.പി ആന്റോ ആന്റണിയെ പരോക്ഷമായി പരിസഹസിച്ച് ഗവ. ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ ബ്ലോഗ്. മുള്ളിന്‍ കീഴില്‍ നടക്കാന്‍ ഭയപ്പെടുന്ന പുറത്ത് പുണ്ണുള്ള കൊടിച്ചി എന്ന തലക്കെട്ടോട് കൂടിയുള്ള കുറിപ്പിലാണ് ആന്റോ ആന്റണിക്കെതിരെ ജോര്‍ജ് രൂക്ഷ വിമര്‍ശനം നടത്തിയത്.

പി.സി ജോര്‍ജ് വീട്ടിലേക്ക് ഓടിക്കയറുന്ന ഭ്രാന്തന്‍ പട്ടിയെ പോലെയാണെന്ന് വ്യാഴാഴ്ച നടന്ന കെ.പി.സി.സി യോഗത്തില്‍ ആന്റോ ആന്റണി പരിഹസിച്ചിരുന്നു. ഇതിന് മറുപടിയായാണ് ബ്ലോഗില്‍ അതിനേക്കാള്‍ ശക്തമായ വാക്കുകളോടെ ജോര്‍ജ് പ്രതികരിച്ചിരിക്കുന്നത്.
P.C George, Blogger, Kerala, Congress, Pathanamthitta, Anto Antony, Story
കഥാ രൂപത്തിലാണ് ആന്റോ ആന്റണിക്കെതിരെ വിമര്‍ശനം ചൊരിഞ്ഞത്. അവന്‍ മൂരി നിവര്‍ത്തി നിശ്വസിച്ചു മുരണ്ടു. എ.കെ 47 ഉം പിടിച്ച് മുന്നില്‍ നില്‍ക്കുന്നവനെ ഒരിക്കലും വിടരാത്ത ചെവി കൂര്‍പ്പിക്കാന്‍ നോക്കി പരാജയപ്പെട്ട് അഭിമാനപൂര്‍വം നോക്കി...എന്നു പറഞ്ഞാണ് ബ്ലോഗിലെ കുറിപ്പ് തുടങ്ങുന്നത്.

എന്തിനും ഏതിനും ഇടനില നിന്ന് വാല് കാലിനടിയില്‍ തിരുകി ഓരിയിട്ട് മോങ്ങാനുള്ള അസുലഭ വിരുത്...അതേറ്റു എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: P.C George, Blogger, Kerala, Congress, Pathanamthitta, Anto Antony, Story. 

Post a Comment