Follow KVARTHA on Google news Follow Us!
ad

ഓപ്പറേഷന്‍ കുബേര പൊളിക്കാന്‍ ഭരണ - പ്രതിപക്ഷ രാഷ്ട്രീയക്കാര്‍ ഇറങ്ങിക്കളിക്കുന്നു

സംസ്ഥാനത്തെ ബ്ലേഡ് മാഫിയയെ ഇല്ലാതാക്കാന്‍ പോലീസ് തുടങ്ങിവെച്ച ഓപ്പറേഷന്‍ കുബേരയില്‍ Kerala, Muslim-League, Ramesh Chennithala, Police, Congress, Kerala Congress (m), CPM, Politics,
തിരുവനന്തപുരം: (www.kvartha.com 30.05.2014) സംസ്ഥാനത്തെ ബ്ലേഡ് മാഫിയയെ ഇല്ലാതാക്കാന്‍ പോലീസ് തുടങ്ങിവെച്ച ഓപ്പറേഷന്‍ കുബേരയില്‍ ഭരണമുന്നണിക്കുള്ളില്‍ നിന്നും പ്രതിപക്ഷത്തുനിന്നും വന്‍ ഇടപെടല്‍. മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ് മുതല്‍ ചെറിയ ഘടക കക്ഷിയായ എസ്.ജെ.ഡി വരെ നീളുന്ന ബന്ധങ്ങള്‍ പല ബ്ലേഡുകാര്‍ക്കും ഉള്ളതാണു കാരണം.

പലിശ നിഷിദ്ധമാക്കിയ ഇസ്ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന മുസ്്‌ലിം ലീഗില്‍ നിന്നുപോലും ഇടപെടലും പ്രതികളെ രക്ഷിക്കാനുള്ള സമ്മര്‍ദവും ഉണ്ടാകുന്നതായാണു വിവരം. ഇത് സംബന്ധിച്ച് പോലീസ് മേധാവി കെ.എസ് സുബ്രഹ്മണ്യം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് റിപോര്‍ട്ട് നല്‍കി. ഓപ്പറേഷന്‍ കുബേര രണ്ടാം ഘട്ടം തുടങ്ങിയ ശേഷം വിവിധ ജില്ലകളില്‍ നിന്ന് ഉണ്ടാകുന്ന രാഷ്ട്രീയ സമ്മര്‍ദങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പെടുന്നതാണ് റിപോര്‍ട്ട്.
Kerala, Muslim-League, Ramesh Chennithala, Police, Congress, Kerala Congress (m), CPM, Politics, Investigates,

ഏതൊക്കെ പലിശ ഇടപാടുകാര്‍ക്കു വേണ്ടി ആരൊക്കെ ഇടപെട്ടു എന്നതിന്റെ പൂര്‍ണ വിവരങ്ങളും ഇതിലുണ്ട്. മുന്നണി രാഷ്ട്രീയത്തില്‍ ശക്തമായ ആയുധമായി മാറാവുന്ന ഈ വിവരങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നയിക്കുന്ന എ ഗ്രൂപ്പിനും ലീഗ്, കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കും ആശങ്കയുണ്ടെന്ന സൂചനകളാണ് തലസ്ഥാനത്തെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നു പുറത്തുവരുന്നത്.

എറണാകുളം ജില്ലയിലെ പല ബ്ലേഡുകാര്‍ക്ക് വേണ്ടി ശുപാര്‍ശക്കാരായി ഫോണ്‍ വിളിക്കുന്നവര്‍ കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന്റെ പേരിലാണു സംസാരിക്കുന്നത്. കോട്ടയത്തും ഇടുക്കിയിലും ഇത് കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ഇടപെടലായാണു മാറുന്നതെങ്കില്‍ തലസ്ഥാനത്ത് പ്രതിപക്ഷത്തെ മുഖ്യകക്ഷിയായ സി.പി.എം ആണ് പല ബ്ലേഡുകാരെയും സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് എന്നാണു വിവരം. കഴുത്തറുപ്പന്‍ പലിശക്കാരെ അമര്‍ച്ച ചെയ്യാന്‍ പോലീസ് രംഗത്തുവന്നതുമുതല്‍ പോലീസിനുള്ളില്‍ നിന്നുതന്നെ വിവരങ്ങള്‍ ബ്ലേഡുകാര്‍ക്കും അവരെ സഹായിക്കുന്ന പ്രാദേശിക രാഷ്ട്രീയക്കാര്‍ക്കും ലഭിക്കുന്നു എന്ന സംശയം ബലപ്പെടുത്തുന്ന പരാമര്‍ശങ്ങളും ഡി.ജി.പിയുടെ റിപോര്‍ട്ടില്‍ ഉള്ളതായി അറിയുന്നു.

പോലീസില്‍ നിന്നു ക്രിമിനലുകള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നവരെ നിരീക്ഷിച്ച് നടപടി എടുക്കാനാണ് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം. എന്നാല്‍ പോലീസിനുള്ളിലെ ഇത്തരം അച്ചടക്ക നടപടികള്‍ മാധ്യമങ്ങള്‍ക്കു നല്‍കേണ്ട എന്ന നിര്‍ദേശമുള്ളതായും സൂചനയുണ്ട്. കോഴിക്കോട് ജില്ലയിലെ പ്രാദേശിക വനിതാ ലീഗ് ഭാരവാഹിയുടെ വീട് ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി റെയ്ഡ് ചെയ്ത പോലീസ് അവരെ അറസ്റ്റു ചെയ്തിരുന്നു. സംസ്ഥാന വനിതാ ലീഗ് നേതാക്കളില്‍ ഒരാളുടെ പണമാണ് താന്‍ പലിശയ്ക്ക് കൊടുക്കുന്നത് എന്ന് അവര്‍ പോലീസിനു മൊഴി നല്‍കുകയും ചെയ്തു. എന്നാല്‍ ഈ നേതാവിനെ രക്ഷിക്കാന്‍ ശക്തമായ രാഷ്ട്രീയ ഇടപെടലാണ് നടക്കുന്നത്.

ലീഗിന്റെ ഒന്നിലധികം മന്ത്രിമാരുടെ ഓഫീസുകളില്‍ നിന്ന് കോഴിക്കോട് എ.എസ്.പിയും ഓപ്പറേഷന്‍ കുബേരയ്ക്ക് മലബാറില്‍ നേതൃത്വം നല്‍കുന്നവരില്‍ ഒരാളുമായ യതീഷ് ചന്ദ്രയെ ഫോണില്‍ വിളിച്ചു. മന്ത്രിതലത്തില്‍ എ.ഡി.ജിപിയെ ബന്ധപ്പെട്ടതായും വിവരമുണ്ട്. അതേസമയം, രാഷ്ട്രീയ ഇടപെടലുകളെ അവഗണിച്ച് ഓപ്പറേഷന്‍ കുബേരയുമായി മുന്നോട്ടുപോകാനാണ് രമേശ് ചെന്നിത്തല ഡി.ജി.പിക്ക് നല്‍കിയ നിര്‍ദേശം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kerala, Muslim-League, Ramesh Chennithala, Police, Congress, Kerala Congress (m), CPM, Politics, Investigates, Illegal Money Transactions. 

Post a Comment