Follow KVARTHA on Google news Follow Us!
ad

ഗര്‍ഭിണിയായ മലയാളി യുവതി ഡല്‍ഹിയില്‍ മരിച്ചനിലയില്‍

ഗര്‍ഭിണിയായ മലയാളി യുവതിയെ ഡല്‍ഹിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൊടുപുഴ വണ്ടയ്ക്കാനം സ്വ Dead, Found, New Delhi, Husband, Obituary, National, Princy, Shaiju, Nurse
ന്യൂഡല്‍ഹി: (www.kvartha.com 30.05.2014) ഗര്‍ഭിണിയായ മലയാളി യുവതിയെ ഡല്‍ഹിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൊടുപുഴ വണ്ടയ്ക്കാനം സ്വദേശി പ്രിന്‍സിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഡല്‍ഹിയില്‍ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു പ്രിന്‍സി. ഭര്‍ത്താവ് ഷൈജു ഉപദ്രവിക്കുന്നതായി കാണിച്ച് പ്രിന്‍സി കഴിഞ്ഞ ദിവസം പോലീസിനെ പരാതിയുമായി സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന് പോലീസ് ഷൈജുവിനെ താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു. ഇതിന് ശേഷമാണ് പ്രിന്‍സിയെ മരിച്ച നിലയില്‍ കാണപ്പെട്ടത്.

ഷൈജുവും പ്രിന്‍സിയും പതിവായി വഴക്കിടാറുണ്ടെന്ന് അയല്‍വാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
Dead, Found, New Delhi, Husband, Obituary, National, Princy, Shaiju, Nurse

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Dead, Found, New Delhi, Husband, Obituary, National, Princy, Shaiju, Nurse. 

Post a Comment