Follow KVARTHA on Google news Follow Us!
ad

മഞ്ഞളാംകുഴി അലിക്കൊപ്പം പാര്‍ട്ടി വിട്ട 50 ഓളം പേർ സി.പി.എമ്മില്‍ തിരിച്ചെത്തി

മന്ത്രി മഞ്ഞളാംകുഴി അലിക്കൊപ്പം പാര്‍ട്ടി വിട്ട് മുസ്ലീംലീഗില്‍ ചേര്‍ന്നവര്‍ മാതൃപാര്‍ട്ടിയിലേക്ക് തിരിച്ചെ Malappuram, Manjalamkuzhi Ali, MLA, Muslim-League, CPM, Kerala, Politics, Reception
മലപ്പുറം: (www.kvartha.com 30.05.2014) മന്ത്രി മഞ്ഞളാംകുഴി അലിക്കൊപ്പം പാര്‍ട്ടി വിട്ട് മുസ്ലിം ലീഗില്‍ ചേര്‍ന്നവര്‍ മാതൃപാര്‍ട്ടിയിലേക്ക് തിരിച്ചെത്തി. അലിയുടെ സ്വാധീന മേഖലയായ പരങ്ങാങ്ങര പരിസരങ്ങളിലുള്ള 50 ഓളം പ്രവര്‍ത്തകരാണ് ലീഗില്‍ നിന്നും രാജിവെച്ച് സി.പി.എമ്മിലേക്ക് തിരിച്ചെത്തിയത്.

തിരിച്ചെത്തിയവരില്‍ യൂത്ത് ലീഗ് ഭാരവാഹികളുമുണ്ട്. ഇവര്‍ക്കൊപ്പം നേരത്തെ മുസ്ലിം ലീഗിലുണ്ടായിരുന്ന ഏതാനും പ്രവര്‍ത്തകരും സിപി.എമ്മില്‍ ചേര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയിലെത്തിയവര്‍ക്ക് പ്രവര്‍ത്തകര്‍ ഗംഭീര സ്വീകരണമാണ് നല്‍കിയത്. എം.എല്‍.എ മാരായ കെ.ടി ജലീല്‍, പി. ശ്രീരാമക്യഷ്ണന്‍ എന്നിവരും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും സ്വീകരണ പരിപാടിക്കെത്തി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Malappuram, Manjalamkuzhi Ali, MLA, Muslim-League, CPM, Kerala, Politics, Reception

Keywords: Malappuram, Manjalamkuzhi Ali, MLA, Muslim-League, CPM, Kerala, Politics, Reception. 

Post a Comment