Follow KVARTHA on Google news Follow Us!
ad

ഈ ദിനം എനിക്ക് മറക്കാനാകില്ല: മോഡി

തിരുപ്പതി: തനിക്കെതിരെ ആദ്യ കേസെടുത്ത ദിനം തനിക്ക് ജീവിതത്തിലൊരിക്കലും മറക്കാനാകില്ലെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി. അNarendra Modi, FIR, Selfie, BJP, Vote,
തിരുപ്പതി: തനിക്കെതിരെ ആദ്യ കേസെടുത്ത ദിനം തനിക്ക് ജീവിതത്തിലൊരിക്കലും മറക്കാനാകില്ലെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി. അതേസമയം തനിക്കെതിരെയുള്ള കേസിനെ കോണ്‍ഗ്രസിന്റെ പരാജയഭീതിയായാണ് മോഡി കാണുന്നത്. ഒരിക്കല്‍ ചായ വിറ്റ് നടന്നിരുന്നവന്‍ ഉയര്‍ത്തുന്ന വെല്ലുവിളി കോണ്‍ഗ്രസിനെ പരിഭ്രാന്തരാക്കുന്നുവെന്നും മോഡി പറഞ്ഞു.

കേസെടുക്കാനുള്ള തെറ്റൊന്നും താന്‍ ചെയ്തിട്ടില്ലെന്നും മോഡി കൂട്ടിച്ചേര്‍ത്തു. ജീവിതത്തില്‍ ഇതുവരെ എനിക്കെതിരെ ഒരു കേസുപോലുമുണ്ടായിരുന്നില്ല. തെറ്റായ ദിശയിലൂടെ സ്‌കൂട്ടര്‍ ഓടിച്ചോ, പാര്‍ക്കിംഗ് നിരോധിച്ചിടത്ത് വാഹനം പാര്‍ക്ക് ചെയ്യുകയോ പോലും ഞാന്‍ ചെയ്തിട്ടില്ല. എന്നാലിന്ന് ഞാനറിഞ്ഞു എനിക്കെതിരെ കേസെടുത്തുവെന്ന്. ഏപ്രില്‍ 30 എനിക്കൊരിക്കലും മറക്കാനാകില്ല മോഡി പറഞ്ഞു.

തിരുപ്പതിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് മോഡി കേസിനെക്കുറിച്ച് വാചാലനായത്.

Narendra Modi, FIR, Selfie, BJP, Vote,SUMMARY: Tirupati: Narendra Modi, who was booked in Gujarat for violation of electoral laws, on Wednesday night said no FIR has ever been lodged against him in his entire life and asserted that he will never forget this day.

Keywords: Narendra Modi, FIR, Selfie, BJP, Vote,

Post a Comment