Follow KVARTHA on Google news Follow Us!
ad

മോഡി സര്‍ക്കാരില്‍ 44 ല്‍ 40 പേരും കോടീശ്വരന്‍മാര്‍; 30 ശതമാനം ക്രിമിനലുകള്‍

അധികാരമേറ്റ് ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും നരേന്ദ്ര മോഡി സര്‍ക്കാരിലെ കോടീശ്വരന്‍മാരുടെയും ക്രിമിനലുകളുടെയും ക New Delhi, Narendra Modi, Government, National, Criminal, Case, Accuse
ഡല്‍ഹി: (www.kvartha.com 30.05.2014) അധികാരമേറ്റ് ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും നരേന്ദ്ര മോഡി സര്‍ക്കാരിലെ കോടീശ്വരന്‍മാരുടെയും ക്രിമിനലുകളുടെയും കണക്കുകള്‍ പുറത്തുവന്നു. 44 മന്ത്രിമാരില്‍ 40 പേരും കോടീശ്വരന്‍മാരാണ്. ഇതില്‍ 113 കോടി രൂപയുടെ ആസ്തിയുമായി ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് മുന്നില്‍. ദി അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് വിവരം പുറത്തുവിട്ടത്.

നിലവില്‍ 46 മന്ത്രിമാരാണ് മോഡി സര്‍ക്കാരിലുള്ളത്. ഇതില്‍ പ്രകാശ് ജാവേദ്കര്‍, നിര്‍മല സീതാ രാമന്‍ എന്നീ മന്ത്രിമാര്‍ സഭാംഗങ്ങളല്ലാത്തതിനാല്‍ ആസ്തി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഹര്‍ സിമ്രത് കൗര്‍ ആണ് പട്ടികയിലെ രണ്ടാമന്‍. 108 കോടി രൂപയാണ് കൗറിന്റെ ആസ്തി. മനേകാ ഗാന്ധിയും ഗോപിനാഥ് മുണ്ഡേയും കോടീശ്വരന്‍മാരുടെ പട്ടികയില്‍ മുന്‍നിരയിലുണ്ട്.
New Delhi, Narendra Modi, Government, National, Criminal, Case
സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നല്‍കിയ ആസ്തി വിവരങ്ങള്‍ വിശകലനം ചെയ്താണ് പട്ടിക പുറത്തുവിട്ടത്. മന്‍സുക്ഭായ് ധന്‍ജിഭായ് വാസവ (65 ലക്ഷം), താവര്‍ ചന്ദ് ഗെഹ്ലോട്ട് (86 ലക്ഷം ), സുദര്‍ശന്‍ ഭഗത് (90 ലക്ഷം), രാം വിലാസ് പാസ്വാന്‍ (96 ലക്ഷം) എന്നിവരാണ് മോഡി മന്ത്രിസഭയില്‍ കോടീശ്വരന്‍മാരുടെ പട്ടികയില്‍ പെടാത്തവര്‍.

മന്ത്രിമാരില്‍ 13 പേര്‍ അതായത് 30 ശതമാനം പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഇതില്‍ എട്ട് പേര്‍ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കല്‍, കൊലപാതക ശ്രമം, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പെട്ടവരാണ്.

ജലവിഭവ വകുപ്പ് മന്ത്രി ഉമാ ഭാരതിക്ക് എതിരെ കൊലപാതക ശ്രമം, വര്‍ഗീയ അസ്വസ്ഥത ഉണ്ടാക്കല്‍, തിരഞ്ഞെടുപ്പ് ചട്ടലംഘനം എന്നീ കേസുകള്‍ നിലവിലുണ്ട്. ഗ്രാമവികസന മന്ത്രി ഗോപിനാഫ് മുണ്ടെയുടെ പേരില്‍ തട്ടിക്കൊണ്ടുപോകല്‍, കൃഷി സഹമന്ത്രി സഞ്ജീവ് കുമാര്‍ ബാല്യയെ മുസഫര്‍ നഗര്‍ കലാപത്തിന് ഇടയാക്കിയ വര്‍ഗീയ പ്രസംഗത്തിന്റെ കേസില്‍ പേരില്‍ പ്രതിചേര്‍ത്തിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: New Delhi, Narendra Modi, Government, National, Criminal, Case, Accuse. 

Post a Comment