Follow KVARTHA on Google news Follow Us!
ad
Posts

ചെന്നൈ സെന്‍ട്രല്‍ റയില്‍വെ സ്‌റ്റേഷനില്‍ സ്‌ഫോടനം; സ്ത്രീ മരിച്ചു

ചെന്നൈ: ചെന്നൈ സെന്‍ട്രല്‍ റയില്‍വെ സ്‌റ്റേഷനില്‍ ബോംബ് സ്‌ഫോടനം ഒരു സ്ത്രീ മരിച്ചു. ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ Chennai, Railway Station, Train, Dies, Blast, Bomb, Railway Authorities, Rajiv Gandhi Hospital, Platform, Help Line Number,
ചെന്നൈ: (www.kvartha.com 01.05.2014) ചെന്നൈ സെന്‍ട്രല്‍ റയില്‍വെ സ്‌റ്റേഷനില്‍ ബോംബ് സ്‌ഫോടനം ഒരു സ്ത്രീ മരിച്ചു. ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്ന് റയില്‍വേ അധികൃതര്‍ അറിയിച്ചു. ഗുണ്ടൂര്‍ സ്വദേശിനി സ്വാതി (22) ആണ് സ്‌ഫോടനത്തില്‍ മരിച്ചത്. പരിക്കേറ്റവരെ രാജീവ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒമ്പതാമത്തെ പ്ലാറ്റ്‌ഫോമില്‍ വ്യാഴാഴ്ച രാവിലെ 7.25 നാണ് സ്‌ഫോടനമുണ്ടായത്. ബംഗളൂരു-ഗുവാഹത്തി എക്‌സ്പ്രസ് ട്രെയിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ട് യാത്രക്കാര്‍ ട്രെയിനില്‍ നിന്നും ഇറങ്ങുന്നതിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ചത്.

ട്രെയിന്റെ എസ് നാല് കോച്ചിനും എസ് അഞ്ച് കോച്ചിനുമിടയില്‍ നിന്നാണ് സ്‌ഫോടനമുണ്ടായത്. ഈ കോച്ചുകള്‍ക്കിടയില്‍ നിന്നും രണ്ടു ബോംബുകള്‍ പൊട്ടിത്തെറിച്ചതായാണ് നിഗമനം.

മരിച്ച സ്വാതിയുടെ കുടുംബത്തിന് 55,000 ഒരു ലക്ഷം രൂപയും പരിക്കേറ്റവരുടെ ചികിത്സക്കായി 5,000 രൂപ വീതവും അടിയന്തര സഹായം നല്‍കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

അതിനിടെ അപകടത്തിന്റെ വിവരങ്ങള്‍ അറിയാന്‍ റെയില്‍വേ ഹെല്‍പ് ലൈന്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്. ഹെല്‍പ് ലൈന്‍ നമ്പര്‍: 044 25357398.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
പോലീസ് പിന്തുടര്‍ന്ന കഞ്ചാവ് കടത്തിയകാര്‍ അപകടത്തില്‍പെട്ടു; പ്രധാന പ്രതി അറസ്റ്റില്‍

Keywords: Chennai, Railway Station, Train, Dies, Blast, Bomb, Railway Authorities, Rajiv Gandhi Hospital, Platform, Help Line Number, 

Post a Comment