Follow KVARTHA on Google news Follow Us!
ad

കുഞ്ഞൂഞ്ഞിന്റെ പുതുപ്പള്ളിയില്‍ രാജകുടുംബത്തിന് എത്ര വോട്ടുണ്ട്

ജനാധിപത്യത്തെക്കുറിച്ച് ജനങ്ങള്‍ക്കു വലിയ വിശ്വാസവും പ്രതീക്ഷയുമാണ്. പക്ഷേ, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സാറിനും Oommen Chandy, Article, CM, Voters, Election, K Karunakaran, News Paper, Temple, Assembly, What's the tie up with the royal family and Oomman Chandi?
എസ്.എ. ഗഫൂര്‍

(www.kvartha.com 29.04.2014) ജനാധിപത്യത്തെക്കുറിച്ച് ജനങ്ങള്‍ക്കു വലിയ വിശ്വാസവും പ്രതീക്ഷയുമാണ്. പക്ഷേ, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സാറിനും അത് അങ്ങനെതന്നെ. പക്ഷേ, അദ്ദേഹത്തിന് ഈയിടെയായി രാജഭക്തി അല്പം കൂടിപ്പോയില്ലേ എന്നൊരു സംശയം. പത്രം വായിക്കുന്നവര്‍ക്കും ടി വി കാണുന്നവര്‍ക്കുമൊക്കെ ഈ സംശയം തോന്നുന്നുണ്ട്. പക്ഷേ, അദ്ദേഹം പത്ര വായനയുടെ കാര്യത്തില്‍ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി കെ കരുണാകരനും മുന്‍ സിപിഎം മുഖ്യമന്ത്രി ഇ കെ നായനാര്‍ക്കും ഇടയിലുള്ള ഒരാളാണല്ലോ.

കരുണാകരനെപ്പോലെ പത്രം കൈകൊണ്ടു തൊടാത്തയാളല്ല; നായനാരെപ്പോലെ അരിച്ചുപെറുക്കി വായിക്കുന്നയാളുമല്ല. അതുകൊണ്ട് ജനാധിപത്യം വന്നതും രാജഭരണം പോയതും പത്രത്തില്‍ വന്ന കാര്യം ശ്രദ്ധയില്‍പെടാത്തതാകും എന്ന് ആശ്വസിക്കുകയാണ് എ ഗ്രൂപ്പ് ആശാന്മാര്‍. ലീഡര്‍ കരുണാകരന് പത്രത്തില്‍ നിന്ന് അന്നന്നത്തേക്ക് ആവശ്യമുള്ളത് വായിച്ചും മുറിച്ചെടുത്തും കൊടുക്കാന്‍ കൊള്ളാവുന്ന ആളുകളുണ്ടായിരുന്നു കൂട്ടത്തില്‍.

കുഞ്ഞൂഞ്ഞിന്റെ കൂടെ ഇല്ലെന്നല്ല, പക്ഷേ രണ്ടു കൈയും രണ്ടും കാലും നിവേദനം സ്വീകരിക്കാനും ശുപാര്‍ശ ചെയ്യാനും തികയാത്തതു സ്വന്തം കുറ്റമല്ലല്ലോ. അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്, ഒറ്റയ്ക്കിരിക്കുന്നതാണ് ഏറ്റവും പേടി എന്ന്. ഒറ്റയ്‌ക്കൊന്നിരുന്നിട്ടു വേണ്ടേ അറിയേണ്ടതൊക്കെയൊന്ന് മറിച്ചു നോക്കാന്‍.

ഏതായാലും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അധികാരം കൂടി പഴയ രാജകുടുംബത്തിന്റെ കൈയില്‍ നിന്ന് എടുത്തുമാറ്റി അവരെ ശരിക്കുമുള്ള സാധാരണ പൗരനാക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത് ഇഷ്ടപ്പെടാത്തത് ഉമ്മന്‍ ചാണ്ടിക്കു മാത്രമാണ്. പിന്നെ രാജകുടുംബത്തിനും. ക്ഷേത്രം സ്ത്രീധന സ്വത്തുപോലെ കൈവെള്ളയില്‍ വയ്ക്കാനും കൈയിട്ടുവാരാനും ഇനി ഈ ഭാഗത്തേക്കു വന്നുപോകരുത് എന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് അതേപടി പരിഗണിച്ച് കോടതി നിര്‍ദേശിച്ചപ്പോള്‍ പുതുപ്പള്ളിയില്‍ വോട്ടുകുറഞ്ഞതുപോലെയൊ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പുകാരെല്ലാം തോറ്റമ്പിയതുപോലെയോ കുഞ്ഞൂഞ്ഞ് വിറളി പിടിച്ചത് എന്തിനാണെന്ന് എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല.

രാജകുടുംബത്തെ അവഹേളിക്കുന്നത് അംഗീകരിക്കാനാകില്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവന കണ്ടാല്‍ തോന്നും, അങ്ങേര് രാജാവിന്റെ മുഖ്യമന്ത്രിയും ദാസനുമാണെന്ന്. അതോ, സുപ്രീംകോടതി രാജകുടുംബത്തെ ചീത്ത വിളിച്ചെന്നോ മറ്റോ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാണോ എന്തോ.

എന്തായാലും ഉമ്മന്‍ ചാണ്ടി ഒരു കാര്യം മനസിലാക്കുന്നത് നന്നായേക്കുമെന്നാണ് സെക്രട്ടേറിയേറ്റിലെ കല്‍ഭിത്തികള്‍ പോലും പറയുന്നത് എന്ന് ഭാവനാ സമ്പന്നരും അതേസമയം വിവേകികളുമായ ചില തലസ്ഥാനത്തുകാരും ചില കോട്ടയത്തുകാരും പറയുന്നു. അതായത്, രാജഭരണമൊക്കെ പോയി, ഇപ്പോള്‍ ജനാധിപത്യമാണ്. രാജകുടുംബത്തിന്റെ തട്ടിപ്പുകളും വെട്ടിപ്പുകളും പുറത്തുവന്നുകൊണ്ടിരിക്കുകയുമാണ്.

അതുകൊണ്ട്, കാറ്ററിഞ്ഞു നിന്നില്ലെങ്കില്‍ പുതുപ്പള്ളിയില്‍ വൈകുന്നേരങ്ങളില്‍ കാറ്റുകൊള്ളാന്‍ ഇറങ്ങുകയും അല്ലാത്തപ്പോള്‍ വീടിനുള്ളില്‍ ടിവി കണ്ടിരിക്കുകയും മാത്രം ചെയ്യുന്ന വന്ദ്യ വയോധികരില്‍ ഒരകാളായി കുഞ്ഞൂഞ്ഞും മാറിപ്പോകും. പുതുപ്പള്ളിയിലേ രാജകുടുംബത്തിന് ഒരൊറ്റ വോട്ടില്ല. ഉണ്ട ചോറിനു നന്ദി കാണിക്കേണ്ടത് ഓരോ തവണയും ജയിപ്പിച്ചുവിടുന്ന പാവം പ്രജകളോടാണ് കേട്ടോ.

ശ്ശേ, ഇതൊക്കെ ഈ കുഞ്ഞൂഞ്ഞിന് ഇനിയും പറഞ്ഞുകൊടുക്കണം എന്നുവന്നാല്‍ എന്തൊരു മോശമാണ്. ഛെ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Oommen Chandy, Article, CM, Voters, Election, K Karunakaran, News Paper, Temple, Assembly, What's the tie up with the royal family and Oomman Chandi?

Post a Comment