Follow KVARTHA on Google news Follow Us!
ad

ബോളിവുഡ് നടി റാണി മുഖര്‍ജി വിവാഹിതയായി

പ്രശസ്ത ബോളിവുഡ് നടി റാണി മുഖര്‍ജിയും സംവിധായകന്‍ ആദിത്യ ചോപ്രയും വിവാഹിതരായി. Mumbai, Bollywood, Director, Cinema, Actress, National,
മുംബൈ: (www.kvartha.com 22.04.2014) പ്രശസ്ത ബോളിവുഡ് നടി റാണി മുഖര്‍ജിയും സംവിധായകന്‍ ആദിത്യ ചോപ്രയും വിവാഹിതരായി. ഏപ്രില്‍ 21 ന് രാത്രി  അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി ഇറ്റലിയില്‍വെച്ചാണ് വിവാഹം നടന്നത്.

യഷ് രാജ് ഫിലിംസാണ് വിവാഹ വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചത്. പ്രമുഖ നടന്‍ യഷ് രാജ് ചോപ്രയുടെ മകനാണ് ആദിത്യ ചോപ്ര. ഏറെക്കാലമായി ബോളിവുഡില്‍ ഇരുവരുടേയും പ്രണയവാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ വാര്‍ത്തയ്ക്ക് സ്ഥിരീകരണം നല്‍കാന്‍ ഇരുവരും തയ്യാറായിരുന്നില്ല.

Rani Mukerji- Aditya Chopra finally tie the knot, Mumbai, Bollywood, Director, റാണി മുഖര്‍ജി തന്റെ ആരാധകരോട് വിവാഹവാര്‍ത്ത അറിയിച്ചിട്ടുണ്ട്. വിവാഹത്തിന്  യഷ്
അങ്കിളിന്റെ സാന്നിധ്യം ഇല്ലാത്തത് തന്നെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ടെന്നും എന്നിരുന്നാലും അദ്ദേഹത്തിന്റെ അനുഗ്രഹം തനിക്കും ആദിത്യക്കുമൊപ്പം എന്നും ഉണ്ടാകുമെന്നും റാണി വ്യക്തമാക്കി. ദില്‍വാലേ ദുല്‍ഹനിയ ലേ ജായേങ്കെ, മൊഹബത്ത്, റബ്‌നേ ബനാദി ജോഡി എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ആദിത്യ ചോപ്ര.

Keywords: Rani Mukerji- Aditya Chopra finally tie the knot, Mumbai, Bollywood, Director, Cinema, Actress, National.

Post a Comment