Follow KVARTHA on Google news Follow Us!
ad

മരുന്നു പരീക്ഷണത്തിന് ഇരയായവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

രാജ്യത്ത് മരുന്നുപരീക്ഷണത്തിന് ഇരകളായവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് Supreme Court of India, Compensation, victims, Drugs, Report, National,
ഡെല്‍ഹി: (www.kvartha.com 21.04.2014)  രാജ്യത്ത് മരുന്നുപരീക്ഷണത്തിന് ഇരകളായവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് പി.സദാശിവം അധ്യക്ഷനായ ബെഞ്ചാണ് ഇതു സംബന്ധിച്ചുള്ള നിര്‍ദേശം നല്‍കിയത്. 2005 മുതല്‍ 2012 വരെ ഉള്ള കാലയളവുകളില്‍  മരുന്നുപരീക്ഷണത്തിന് ഇരകളായവര്‍ക്കാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

സ്വസ്ഥ അധികാര്‍ മഞ്ച് എന്ന സംഘടനയുടെ  പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്ന അവസരത്തിലാണ് ഇരകള്‍ക്ക് എത്രയും പെട്ടെന്ന് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചത്. 502 പേര്‍ക്കാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. അതേസമയം  നഷ്ടപരിഹാരം നല്‍കാന്‍  സ്‌പോണ്‍സര്‍മാരെ കാത്തിരിക്കേണ്ടതില്ലെന്നും പണം സര്‍ക്കാര്‍ തന്നെ കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പുതിയ മരുന്നുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ അതിന്റെ  കാരണം വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.  പരീക്ഷണത്തിന് വിധേയരായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കാലതാമസമെടുത്തത് എന്തുകൊണ്ടാണെന്നുള്ളതിന്റെ കാരണം ബോധിപ്പിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

പുതിയ മരുന്നുകളുടെ പരീക്ഷണം  കര്‍ശനവ്യവസ്ഥകളോടെ മാത്രമേ  അനുവദിക്കാവൂവെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. പരീക്ഷണത്തെ തുടര്‍ന്ന് 2005 മുതല്‍ 2012 വരെ 2,644 പേര്‍ മരിച്ചതായി  2013 ഏപ്രിലില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍  പറഞ്ഞിരുന്നു.

Marketing, Critical, Supreme Court of India, Compensation, Victims, Drugs, ഇതില്‍ 11,972 പേര്‍ക്ക് പരീക്ഷണത്തില്‍ ഗുരുതരമായിട്ടുള്ള  പാര്‍ശ്വഫലങ്ങളുമുണ്ടായി.
വിദേശത്തും സ്വദേശത്തുമുള്ള കമ്പനികളില്‍ നിര്‍മിച്ച 475 ഓളം പുതിയ  മരുന്നുകള്‍ പരീക്ഷിച്ചവര്‍ക്കാണ്  ദുരനുഭവങ്ങള്‍ ഉണ്ടായത്.

എന്നാല്‍ പരീക്ഷിച്ച മരുന്നുകളില്‍ 17 എണ്ണത്തിന് മാത്രമാണ് ഇന്ത്യയില്‍ വിപണനം നടത്താനുള്ള  അനുമതി നല്‍കിയതെന്നും സത്യവാങ് മൂലത്തില്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു. 2005 മുതല്‍ 2012 വരെയുള്ള കാലയളവില്‍ രാജ്യത്ത് 57,303 പേര്‍ മരുന്ന് പരീക്ഷണത്തിന് വിധേയരായിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
100 വയസുകാരി വീട്ടിനുമുന്നില്‍ ട്രെയിന്‍ തട്ടിമരിച്ചനിലയില്‍
Keywords: Marketing, Critical, Supreme Court of India, Compensation, Victims, Drugs, Report, National.

Post a Comment