Follow KVARTHA on Google news Follow Us!
ad

ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി മെയ് ഒന്നിനു രാജ്യത്തിനായി സമര്‍പ്പിക്കും

ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി മെയ് ഒന്നിനു രാജ്യത്തിനായി സമര്‍പ്പിക്കും. കിംഗ് കപ്പ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ King Abdullah Sports City (KASC), Open, King's Cup. Jeddah, Saudi, Football Stadium, Gulf.
ജിദ്ദ: (www.kvartha.com 28.04.2014) ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി മെയ് ഒന്നിനു രാജ്യത്തിനായി സമര്‍പ്പിക്കും. കിംഗ് കപ്പ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തോടു കൂടെയായിരിക്കും സ്‌പോര്‍ട്‌സ് സിറ്റി ഉദ്ഘാടനം നടക്കുന്നത്. ഒരു കായിക കേന്ദ്രം എന്നതിലുപരിയായി സൗദിയുടെ ഒരു ലാന്‍ഡ് മാര്‍ക്കായി കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി മാറും. 

അറുപതിനായിരം കാണികളെ ഉള്‍ക്കൊള്ളുന്ന ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിനു പുറമെ, ബാസ്‌കറ്റ് ബോള്‍, ഫൈവ്‌സ് ഫുട്‌ബോള്‍, വോളി ബോള്‍, ഹാന്‍ഡ് ബോള്‍, ബാഡിമിന്റണ്‍, ടേബിള്‍ ടെന്നിസ് തുടങ്ങിയവക്ക് മാത്രമായുള്ള പൂര്‍ണ്ണമായും ശീതീകരിച്ച സ്‌പോര്‍ട്‌സ് ഹാളും വെയിലേല്‍ക്കാത്ത അത്‌ലറ്റിക്ക് ട്രാക്കും സ്‌പോര്‍ട്‌സ് സിറ്റിയുടെ പ്രത്യേകതയാണു.
King Abdullah Sports City (KASC), Open, King's Cup. Jeddah, Saudi, Football Stadium, Gulf.
റിക്ക്രിയേഷന്‍ ക്ലബുകളും, ട്രെയിനിങ്ങ് സെന്ററുകളും എല്ലാ വിധ അത്യാധുനിക സംവിധാനങ്ങളും സ്‌പോര്‍ട്‌സ് സിറ്റിയില്‍ ഉണ്ടാകും.  എഞ്ചിനീയറിംഗ് മികവിന്റെ പ്രകടോദാഹരണമായ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സൗദിയുടെ കായിക കുതിപ്പിനു പുതിയ മാനങ്ങള്‍ തീര്‍ക്കുമെന്ന പ്രതീക്ഷയിലാണു സൗദി ജനത.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: King Abdullah Sports City (KASC), Open, King's Cup. Jeddah, Saudi, Football Stadium, Gulf.

Post a Comment