Follow KVARTHA on Google news Follow Us!
ad

തട്ടിപ്പ് കേസില്‍ 'നേരം' സിനിമയുടെ നിര്‍മാതാവ് അറസ്റ്റില്‍

തട്ടിപ്പ് കേസില്‍ നേരം എന്ന സിനിമയുടെ നിര്‍മാതാവ് വിശ്വനാഥന്‍ (കോറല്‍ വിശ്വനാഥന്‍ 65) Aluva, Cheating, Arrest, Remanded, Perumbavoor, Allegation, Released, palakkad, Thrissur, Kerala,
ആലുവ: (www.kvartha.com 29.04.2014) തട്ടിപ്പ് കേസില്‍ നേരം എന്ന സിനിമയുടെ നിര്‍മാതാവ് വിശ്വനാഥന്‍ (കോറല്‍ വിശ്വനാഥന്‍ 65) അറസ്റ്റില്‍. സിനിമാ നിര്‍മാണത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്.

ഞായറാഴ്ച രാത്രിയാണ്  പ്രതിയെ  അറസ്റ്റ് ചെയ്തത്. പിന്നീട് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയ ശേഷം ഇയാളെ റിമാന്റ് ചെയ്തു. സിനിമ നിര്‍മിക്കാന്‍ ഒമ്പതേ മുക്കാല്‍ ലക്ഷം രൂപ നല്‍കിയ പെരുമ്പാവൂര്‍ ഐമുറി സ്വദേശി ജയ്‌സണിന്റെ പരാതിയിലാണ് അറസ്റ്റ്. വിശ്വനാഥന്റെ അറസ്റ്റിനെ തുടര്‍ന്ന് ആലുവ പോലീസ് സ്‌റ്റേഷനില്‍ മാത്രമായി  സമാനമായ അഞ്ച് പരാതികള്‍ കൂടി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

പണം മുടക്കുന്നവര്‍ക്ക് ലാഭവിഹിതം വാഗ്ദാനം ചെയ്ത് 21 കോടിയോളം രൂപ വിശ്വനാഥന്‍ തട്ടിയെടുത്തു എന്നാണ് ആരോപണം. തേവൈ, നേരം എന്നീ സിനിമകളുടെ നിര്‍മാണത്തില്‍ പണം മുടക്കുന്നവര്‍ക്കാണ് ലാഭവിഹിതം  വാഗ്ദാനം ചെയ്തിരുന്നത്. 2012 ഡിസംബറില്‍ വിശ്വനാഥന്‍ ആദ്യ സിനിമ റിലീസ് ചെയ്തിരുന്നുവെങ്കിലും സാമ്പത്തികമായി പരാജയപ്പെട്ടെന്ന് പറഞ്ഞ് പണം മടക്കിയവര്‍ക്ക്  അത് തിരികെ  നല്‍കിയില്ല.

2013 മെയ് 10ന് മലയാളത്തിലും തമിഴിലും ഒരേസമയം  റിലീസ്  ചെയ്ത നേരം എന്ന സിനിമ വന്‍ ലാഭം നേടിയിരുന്നു. എന്നാല്‍ പണം കലക്ട് ചെയ്‌തെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നു പറഞ്ഞ് പണം നല്‍കിയവര്‍ക്ക് അത്  കൊടുക്കാന്‍ വിശ്വനാഥന്‍ വിമുഖത കാട്ടുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് ജയ്‌സണ്‍ പരാതി നല്‍കിയത്. വിശ്വനാഥന്റെ മകള്‍ അനിതയ്ക്കും ഭര്‍ത്താവ് അഭിലാഷിനും തട്ടിപ്പില്‍ പങ്കുണ്ടെന്നാണ്  വിവരം. ഇതേ തുടര്‍ന്ന് ഇവരെയും കേസില്‍ പ്രതികളാക്കിയിട്ടുണ്ട്. ഇരുവരും ഇപ്പോള്‍ ഒളിവിലാണ്. പെരുമ്പാവൂര്‍ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത നാലു കേസുകളുള്‍പ്പെടെ കാലടി, പാലക്കാട്, വടക്കാഞ്ചേരി, തൃശ്ശൂര്‍ എന്നീ സ്‌റ്റേഷനുകളിലും ഇവര്‍ക്കെതിരെ സമാനമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മലയാളത്തിലും തമിഴിലും ഒരുമിച്ച് റിലീസ് ചെയ്ത നേരം എന്ന ചിത്രം ഇരു
സംസ്ഥാനങ്ങളിലും മികച്ച വിജയമാണ് നേടിയത്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നസ്‌റിയ നസീമും നിവിന്‍ പോളിയുമാണ് മുഖ്യവേഷത്തിലെത്തിയത്. നിവിന്റെയും നസ്‌റിയയുടെയും ആദ്യ തമിഴ് ചിത്രവുമായിരുന്നു നേരം. നേരം സിനിമയില്‍ അഭിനയിച്ചതോടെ അതിന് പിന്നില്‍ പ്രവര്‍ത്തിച്ച സംവിധായകനും അഭിനേതാക്കളുമുള്‍പ്പടെയുള്ളവരുടെയും   നേരം തെളിഞ്ഞെന്നാണ് പൊതുവെ ഉള്ള സംസാരം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
റോഡുപണി പാതിയിലുപേക്ഷിച്ചു; കഞ്ഞിവെച്ചും വാഴനട്ടും നാട്ടുകാരുടെ പ്രതിഷേധം

Keywords: Five more cases registered against 'Neram' producer, Aluva, Cheating, Arrest, Remanded, Perumbavoor, Allegation, Released, Palakkad, Thrissur, Kerala.

Post a Comment