Follow KVARTHA on Google news Follow Us!
ad

മദ്യലഹരിയില്‍ വീട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

മദ്യലഹരിയില്‍ വീട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊന്നു. കുത്തിയശേഷംKollam, Police Station, Police, Arrest, hospital, Treatment, Injured, Kerala,
കൊല്ലം: (www.kvartha.com 29.04.2014) മദ്യലഹരിയില്‍ വീട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊന്നു. കുത്തിയശേഷം  ഇയാള്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.

 കൊല്ലം കുണ്ടറ കാഞ്ഞിരംകുഴിയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരമണിയോടെയാണ് സംഭവം. ഞാറക്കല്‍ വയലില്‍ പുത്തന്‍വീട്ടില്‍ സുശീലയാണ് കുത്തേറ്റ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് തങ്കരാജനെ പോലീസ് അറസ്റ്റ് ചെയ്തു.

മദ്യലഹരിയില്‍ വീട്ടിലെത്തുന്ന  തങ്കരാജും സുശീലയും  തമ്മില്‍ കലഹിക്കുന്നത് പതിവായിരുന്നു. തിങ്കളാഴ്ച മദ്യപിച്ചെത്തിയ തങ്കരാജ് സുശീലയുമായി  വഴക്കുകൂടി. ഒടുവില്‍ അരിശം മൂത്ത തങ്കരാജ് സുശീലയെ കത്തിയെടുത്ത് കുത്തി. തുടര്‍ന്ന് ഇയാള്‍  ഓട്ടോറിക്ഷയില്‍ അഞ്ചാലുമൂട് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.

Drunken husband stabbed wife to death, Kollam, Police Station, Police, Arrest, പരിക്കേറ്റ സുശീലയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.  ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുത്ത് ഗുരുതരമായതിനാല്‍  പിന്നീട് കൊല്ലം ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി.

അവിടെ നിന്നും  വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍
കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. തങ്കരാജിന്റെ നാലാം ഭാര്യയാണ് സുശീല. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. സുശീലയുടെ ആദ്യ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നാണ്  തങ്കരാജിനെ വിവാഹം കഴിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഇറച്ചിയില്‍ പുഴു: ബദിയടുക്കയില്‍ ആര്യോഗവകുപ്പ് ഇറച്ചിക്കട പൂട്ടിച്ചു
Keywords: Drunken husband stabbed wife to death, Kollam, Police Station, Police, Arrest, Hospital, Treatment, Injured, Kerala.

Post a Comment