Follow KVARTHA on Google news Follow Us!
ad

ഷഫീഖിനെ താല്‍ക്കാലികമായി ദത്തു നല്‍കാന്‍ തീരുമാനം

കുമളിയില്‍ പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരപീഡനത്തെ തുടര്‍ന്ന് 10 മാസKumali, Doctor, Family, Application, Treatment, Health, Office, Kerala,
കുമളി: (www.kvartha.com 22.04.2014) കുമളിയില്‍ പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരപീഡനത്തെ തുടര്‍ന്ന് 10 മാസത്തോളമായി ചികിത്സയില്‍ കഴിയുകയായിരുന്ന അഞ്ചു വയസുകാരന്‍ ഷെഫീക്കിനെ താല്‍ക്കാലികമായി ദത്ത് നല്‍കാന്‍ തീരുമാനം.

ഷെഫീക്കിനെ ഏറ്റെടുക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അപേക്ഷ ക്ഷണിച്ചു.  സന്നദ്ധ സംഘടനകളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നുമാണ് അപേക്ഷ ക്ഷണിക്കുന്നത്.

2013 ജുലൈ 16 നാണ് ഷെഫീക്ക് ക്രൂരപീഡനത്തിരയായത്. ഇപ്പോഴും  വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തുടരുകയാണ്. രണ്ടാംഘട്ട ചികിത്സ പൂര്‍ത്തിയാക്കി മേയ് 10ന് നാട്ടിലെത്തുന്ന ഷഫീഖിന് ശാരീരിക മാനസിക ആരോഗ്യം ഇപ്പോഴും പൂര്‍ണമായും വീണ്ടെടുക്കാനായിട്ടില്ല.

കുട്ടിയെ ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് മാതാപിതാക്കള്‍ അറിയിച്ച സാഹചര്യത്തിലാണ് ദത്ത് നല്‍കാന്‍  തീരുമാനിച്ചത്. ഷഫീഖിന് ഇപ്പോള്‍ പ്രത്യേക പരിചരണം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇത്തരം തീരുമാനത്തിലെത്താന്‍ പ്രേരിപ്പിച്ചത്.

താല്‍പര്യമുള്ളവര്‍ ഇടുക്കി ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഓഫീസുമായോ 9447984871 എന്ന നമ്പരിലോ മെയ് 10ന് മുന്‍പായി ബന്ധപ്പെടണം.

നിലവില്‍ സാമൂഹ്യക്ഷേമ വകുപ്പാണ് ഷെഫീക്കിന്റെ ചികിത്സാ ചെലവ് പൂര്‍ണമായും
വഹിക്കുന്നത്. ഇനിമുതല്‍ ഏറ്റെടുക്കുന്നവര്‍ ചെലവ് വഹിക്കണമെങ്കിലും ചികിത്സയ്ക്കായി നല്‍കുന്ന പ്രത്യേക ഗ്രാന്റ് തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം 

Also Read:
കാസര്‍കോട്ടെ കുടിവെള്ള പ്രശ്‌നം: ബി.ജെ.പി ഏറ്റെടുക്കുന്നു; ധര്‍ണ ബുധനാഴ്ച
Keywords: Child welfare committee, Kumali, Doctor, Family, Application, Treatment, Health, Office, Kerala.

Post a Comment