Follow KVARTHA on Google news Follow Us!
ad

ദുബൈയില്‍ പുതിയ ബസ് റൂട്ടുകള്‍ നിലവില്‍ വന്നു

ദുബൈ: ദുബൈയില്‍ പുതിയ മൂന്ന് ബസ് റൂട്ടുകള്‍ നിലവില്‍ വന്നു. Gulf, UAE, RTA, Bus Route, Dubai,
ദുബൈ: ദുബൈയില്‍ പുതിയ മൂന്ന് ബസ് റൂട്ടുകള്‍ നിലവില്‍ വന്നു. അല്‍ഖൂസ് ഏരിയയില്‍ ബസ് റൂട്ട് ഡിസംബര്‍ ആദ്യ വാരത്തില്‍ ആരംഭിച്ചിരുന്നു. ഇത് കൂടാതെ ഔദ് മേത്ത ഏരിയ(എഫ് 18), ഡിസ്‌കവറി ഗാര്‍ഡന്‍സ് (എഫ് 42) എന്നിവിടങ്ങളിലേയ്ക്ക് ഡിസംബര്‍ ഒന്നിന് ബസ് റൂട്ട് ആരംഭിച്ചിരുന്നു.
Gulf, UAE, RTA, Bus Route, Dubai, അല്‍ ഖൈല്‍ ഗേറ്റ് സ്റ്റേഷനില്‍ നിന്ന് ഹുദൈബിയ, സത്‌വ വഴി ഗുബൈബ സ്റ്റേഷനിലേക്ക് 15ാം നമ്പര്‍ ബസ് സര്‍വീസ് നടത്തുന്നുണ്ട്. ഫാഹിദി മെട്രോ സ്റ്റേഷന്‍, സത്‌വ മസ്ജിദ്, ജുമൈര പോസ്റ്റ് ഓഫീസ്, സഫ മുനിസിപ്പല്‍ സെന്റര്‍, എമിറേറ്റ്‌സ് ഗ്യാസ് ഫാക്ടറി, അല്‍ഖൂസ് എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ട്. വെള്ളി ഒഴികെ രാവിലെ ആറിനും രാത്രി 10.20നും ഇടയിലാണ് സര്‍വീസ്. വെള്ളിയാഴ്ച രാത്രി 11 വരെ ഉണ്ടാകാറുണ്ട്.
എഫ് 18, ഊദ്‌മേത്ത മെട്രോ സ്റ്റേഷനില്‍ നിന്ന് ഊദ്‌മേത്ത 11, 12 സ്ട്രീറ്റുകള്‍, അമേരിക്കന്‍ ഹോസപിറ്റല്‍ വഴി ലാംസി പ്ലാസ വരെയാണ്. എല്ലാ ദിവസവും രാവിലെ ആറ് മുതല്‍ രാത്രി 11 വരെ സര്‍വീസ് നടത്തും. എഫ് 42, നഖീല്‍ ഹാര്‍ബര്‍ മെട്രോ സ്റ്റേഷനെയും ഡിസ്‌കവറി ഗാര്‍ഡനെയും ബന്ധിപ്പിക്കുന്നു.
വെള്ളി ഒഴികെ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെയാണ് സര്‍വീസ്.
SUMMARY: Bus Route 15, serving the Al Quoz area, was introduced earlier this month, as well as two feeder bus routes serving Oud Metha area (F18) and Discovery Gardens (F42), starting from December 1, 2013.
Keywords: Gulf, UAE, RTA, Bus Route, Dubai,

Post a Comment