Follow KVARTHA on Google news Follow Us!
ad

അമ്പലക്കാള പ്രയോഗം: മുരളീധരന്‍ ഊളത്തരം പറയുന്നത് നിര്‍ത്തണമെന്ന് ജോര്‍ജ്

അമ്പലക്കാളയെന്ന് വിമര്‍ശിച്ച കെ. മുരളീധരന് പി.സി ജോര്‍ജിന്റെ മറുപടി. കെ. മുരളീധരന്‍ ഊളത്തരം K.Muraleedaran, MLA, P.C George, Kerala, Politics,Malayalam News, National News, Kerala News, International News, Sports News
കോട്ടയം: അമ്പലക്കാളയെന്ന് വിമര്‍ശിച്ച കെ. മുരളീധരന് പി.സി ജോര്‍ജിന്റെ മറുപടി. കെ. മുരളീധരന്‍ ഊളത്തരം പറയുന്നത് കെ.പി.സി.സി ഇടപെട്ട് നിര്‍ത്തണണമെന്നും ആരും ചുമക്കാനില്ലാത്തപ്പോള്‍ രമേശ് ചെന്നിത്തലയുടേയും ഉമ്മന്‍ ചാണ്ടിയുടേയും കാലുപിടിച്ചാണ് മുരളീധരന്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയതെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ചീഫ് വിപ്പെന്ന നിലയില്‍ സര്‍ക്കാര്‍ ആനുകൂല്യം പറ്റുന്നത് ഐക്യ ജനാധിപത്യ മുന്നണിയുടെ സെറ്റപ്പ് ഉള്ളതു കൊണ്ടാണ്. താന്‍ കൈപറ്റുന്ന ആനുകൂല്യം മുരളീധരന്റെ കാര്‍ന്നോരുടേതല്ല. 2004ല്‍ ആന്റണിയെ പാരവെച്ച മുരളീധരന്‍ പുറത്ത് പോയി പാര്‍ട്ടി ഉണ്ടാക്കി. കോണ്‍ഗ്രസിനെയും സോണിയയെയും പാരവെച്ചു. മിണ്ടാതെ നില്‍ക്കുന്ന തന്റെ വായില്‍ കമ്പിട്ട് ഇളക്കാന്‍ ശ്രമിച്ചാല്‍ ഇതിലും കൂടുതല്‍ പറയുമെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.

K.Muraleedaran, MLA, P.C George, Kerala, Politics,Malayalam News, National News, Kerala News, International News, Sports സര്‍ക്കാരിന്റെ ആനൂകൂല്യം പറ്റിയിട്ട് അഴിച്ചുവിട്ട അമ്പലക്കാളയെ പോലെ കോണ്‍ഗ്രസിനെ ചീഫ് വിപ്പ് തെറി വിളിക്കുകയാണെന്നായിരുന്നു കെ. മുരളീധരന്റെ വിമര്‍ശനം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: K.Muraleedaran, MLA, P.C George, Kerala, Politics,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment