Follow KVARTHA on Google news Follow Us!
ad

ഫാരിസ് അബൂബക്കര്‍ മെട്രോ വാര്‍ത്ത വിറ്റു; രഞ്ജി പണിക്കര്‍ രാജി വെച്ചു

ഏറെ അവകാശ വാദങ്ങളോടെ വിവാദ വ്യവസായി ഫാരിസ് അബൂബക്കര്‍ തുടങ്ങിവെച്ച മലയാള ദിനപത്രം Thiruvananthapuram, News Paper, Kerala, Metrovartha, Faris Aboobacker, Sale, Event Management group, Mathrubhumi, K
തിരുവനന്തപുരം: ഏറെ അവകാശ വാദങ്ങളോടെ വിവാദ വ്യവസായി ഫാരിസ് അബൂബക്കര്‍ തുടങ്ങിവെച്ച മലയാള ദിനപത്രം മെട്രോ വാര്‍ത്ത വിറ്റു. ഫാരിസ് ഇനി ഗള്‍ഫില്‍ സ്ഥിര താമസമാക്കുമെന്നാണ് സൂചന. പത്രത്തിന്റെ ഉടമസ്ഥാവകാശം ഇനി ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പായ കാര്‍ണിവലിനാണ്. ഇവരുടെ ആസ്ഥാനം മുംബൈയിലാണെങ്കിലും എറണാകുളം ജില്ലയിലെ അങ്കമാലി സ്വദേശികളാണ്.

കാര്‍ണിവലിന്റെ സി.ഇ.ഒ ശ്രീകാന്ത് ആണ് മെട്രോ വാര്‍ത്തയുടെ പുതിയ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും. നേരത്തെ ഫാരിസ് അബൂബക്കര്‍ ചെയര്‍മാനും രഞ്ജി പണിക്കര്‍ ഡയറക്ടറുമായിരുന്നു. പ്രശസ്ത സിനിമാ സംവിധായകനും സൂപ്പര്‍ ഹിറ്റുകളുടെ തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍ തന്നെയായിരുന്നു എഡിറ്ററും. രണ്ട് സ്ഥാനങ്ങളും ശനിയാഴ്ച അദ്ദേഹം ഒഴിഞ്ഞു.

എഡിറ്ററുടെ താല്‍ക്കാലിക ചുമതല നിലവിലെ കണ്‍ട്രോളിംഗ് എഡിറ്റര്‍ സി.പി രാജശേഖരനാണ്. പുതിയ മാനേജ്‌മെന്റ് തിങ്കളാഴ്ച എറണാകുളത്ത് മെട്രോ വാര്‍ത്ത ജീവനക്കാരുടെ യോഗം വിളിച്ചിട്ടുണ്ട്. പത്രത്തിന്റെ നയംമാറ്റം ഉള്‍പെടെയുള്ള കാര്യങ്ങള്‍ ഈ യോഗത്തില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഏഴ് കോടി രൂപയ്ക്കാണ് ആറ് എഡിഷനുകളുള്ള മെട്രോ വാര്‍ത്ത ഫാരിസ് വിറ്റത്. 2007ലാണ് മെട്രോ വാര്‍ത്ത പ്രസിദ്ധീകരണം ആരംഭിച്ചത്.

ഫാരിസിന്റെ ഉടമസ്ഥതയില്‍ എറണാകുളത്തുള്ള പ്രിന്റിംഗ് പ്രസ് വിറ്റിട്ടില്ല. ആദ്യം ടാബ്ലോയിഡ് രൂപത്തിലാണ് മെട്രോ വാര്‍ത്ത തുടങ്ങിയത്. പിന്നീട് എല്ലാ പേജുകളും കളറില്‍ അച്ചടിക്കുന്ന സമ്പൂര്‍ണ ദിനപത്രമായി മാറി. തിരുവനന്തപുരം, എറണാകുളം, കൊല്ലം, കോഴിക്കോട്, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളിലാണ് മെട്രോ വാര്‍ത്തക്ക് എഡിഷനുകളുള്ളത്.

Thiruvananthapuram, News Paper, Kerala, Metrovartha, Faris Aboobacker, Sale, Event Management group, Mathrubhumi, Kairali
ഫാരിസ് അബൂബക്കര്‍
നേരത്തെ കത്തോലിക്ക സഭയുടെ ഉടമസ്ഥതയിലുള്ള ദീപിക ദിനപത്രവും രാഷ്ട്ര ദീപിക സായാഹ്ന പത്രവും  ഫാരിസ് വിലയ്ക്ക് വാങ്ങിയിരുന്നു. അത് മധ്യസ്ഥ ചര്‍ച്ചകളെ തുടര്‍ന്ന് കത്തോലിക്ക സഭയ്ക്ക് തിരിച്ചു നല്‍കിയ ശേഷമാണ് മെട്രോ വാര്‍ത്ത തുടങ്ങിയത്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വെറുക്കപ്പെട്ടവന്‍ എന്ന് വിശേഷിപ്പിച്ച ഫാരിസ് അബൂബക്കറിന്റെ അഭിമുഖം സി.പി.എം ചാനലായ കൈരളി ടി.വി സംപ്രേഷണം ചെയ്തതോടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.

ഫാരിസിനെതിരെ നിരന്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി ദിനപത്രത്തേക്കാള്‍ ഒരു കോപ്പിയെങ്കിലും കൂടുതല്‍ അച്ചടിക്കുന്ന പത്രം പ്രസിദ്ധീകരിക്കുമെന്നായിരുന്നു മെട്രോ വാര്‍ത്ത തുടങ്ങുമ്പോള്‍ ഫാരിസിന്റെ അവകാശ വാദം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
ഡല്‍ഹിയിലെ ആവേശം ഉള്‍കൊണ്ട് കാസര്‍കോട്ടും ആം ആദ്മി കണ്‍വെന്‍ഷന്‍
Keywords: Thiruvananthapuram, News Paper, Kerala, Metrovartha, Faris Aboobacker, Sale, Event Management group, Mathrubhumi, Kairali TV, VS Achuthanandan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment