Follow KVARTHA on Google news Follow Us!
ad

ഗുണ്ടാ തലവന്‍ ഭായ് നസീര്‍ മൈസൂരില്‍ പിടിയില്‍

കുപ്രസിദ്ധ ഗുണ്ട നേതാവ് ഭായ് നസീറിനെയും കൂട്ടാളി പ്രവീണിനെയും പോലീസ് അറസ്റ്റ് ചെയ്തു. മൈസൂരില്‍ നിന്നാണ് ഇ Criminal Case, Accused, Arrest, Police, National, Bai Naseer, Praveen, Malayalam News, National News,
മൈസൂര്‍: കുപ്രസിദ്ധ ഗുണ്ട നേതാവ് ഭായ് നസീറിനെയും കൂട്ടാളി പ്രവീണിനെയും പോലീസ് അറസ്റ്റ് ചെയ്തു. മൈസൂരില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഡിസംബര്‍ 20ന് കോടതിവളപ്പില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനും, കൊച്ചിയില്‍ ഫ്‌ളാറ്റിനുനേരെ ഉണ്ടായ ബോംബേറിനും ശേഷം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഗുണ്ടാ നിയമപ്രകാരം ഞായറാഴ്ച പുലര്‍ച്ചെയാണ് ഇവരെ പിടികൂടിയത്.

Criminal Case, Accused, Arrest, Police, National, Bai Naseer, Praveen, Malayalam News, National News, നിരവധി കേസുകളില്‍ പ്രതിയായ നസീറിനെതിരെ നാല് മാസമായി അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നു. ഡിസംബര്‍ 20ന് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിക്ക് മുന്നില്‍ ഭായ് നസീറിന്റെ സംഘവും മറ്റൊരു ഗുണ്ടാ നേതാവായ മരട് അനീഷും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. നസീറിന്റെ കൂട്ടാളിയായ ഇംതിയാസ് ഖാനെ കൊലപ്പെടുത്തിയ കേസില്‍ അനീഷിനെതിരായി മൊഴി നല്‍കാന്‍ നസീറിന്റെ സംഘാഗമായ പ്രവീണിനെ കോടതിയില്‍ ഹാജരാക്കുന്ന ദിവസമാണ് രണ്ടു സംഘങ്ങളും ഏറ്റുമുട്ടിയത്. ഇതിന് ശേഷം പോലീസില്‍ പരാതി നല്‍കിയ പ്രവീണ്‍ ഒളിവില്‍ പോവുകയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Criminal Case, Accused, Arrest, Police, National, Bhai Naseer, Praveen, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment