Follow KVARTHA on Google news Follow Us!
ad

ആം ആദ്മി കേരളത്തിലും വേരുറപ്പിക്കുന്നു; ഏകോപനത്തിന് ഫേസ്ബുക്കും വാട്ട്‌സ് ആപ്പും

ഡല്‍ഹിയില്‍ ചരിത്രം സൃഷ്ടിച്ച അരവിന്ദ് കെജരിവാളിന്റെ ആം ആദ്മി പാര്‍ട്ടി കേരളത്തിലും വേരുറപ്പിക്കുന്നു. Thiruvananthapuram, Facebook, Politics, Kerala, Aam Aadmi Party, Convention, Whatsapp, Aranvind Kejriwal,
തിരുവനന്തപുരം: ഡല്‍ഹിയില്‍ ചരിത്രം സൃഷ്ടിച്ച അരവിന്ദ് കെജരിവാളിന്റെ ആം ആദ്മി പാര്‍ട്ടി കേരളത്തിലും വേരുറപ്പിക്കുന്നു. ജില്ലകള്‍ തോറും കണ്‍വെന്‍ഷനുകള്‍ പുരോഗമിക്കുകയാണ്. ജനങ്ങളില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ഇതിനിടയില്‍ ആം ആദ്മി പാര്‍ട്ടി കേരള ഫേസ്ബുക്കിലും കുതിപ്പ് തുടരുന്നു. ഒന്നര ലക്ഷം ലൈക്കുമായി പേജ് മുന്നേറുന്നു.

ഫേസ്ബുക്കിലൂടെയും വാട്ട്‌സ് ആപ്പിലൂടെയുമാണ് ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ഇതിനിടയില്‍ തന്നെ തലസ്ഥാന നഗരിയായ തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്‍, കോട്ടയം, മലപ്പുറം, എറണാകുളം, കോഴിക്കോട്, ആലപ്പുഴ എന്നീ ജില്ലകളില്‍ കണ്‍വെന്‍ഷനുകള്‍ നടന്നു. ഞായറാഴ്ച രാവിലെ കാസര്‍കോട്ടും ആം ആംദ്മി പാര്‍ട്ടി കണ്‍വെന്‍ഷന്‍ നടന്നു. നിരവധി പേരാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്.

Thiruvananthapuram, Facebook, Politics, Kerala, Aam Aadmi Party, Convention, Whatsapp, Aranvind Kejriwal, Malayalam News,'ആം ആദ്മി പാര്‍ട്ടി കേരളവും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. അതിനു പിന്നില്‍ പ്രയത്‌നിച്ച ഓരോരുത്തരോടും നന്ദി അറിയിക്കുന്നു. ഇനിയും ഒരുപാട് മുന്നേറാനുണ്ട്, ജനങ്ങളിലേയ്ക്ക് എത്തിച്ചേരാനുണ്ട് എന്ന ബോധ്യം നമ്മളോരോരുത്തരിലും ഉണ്ടാവണം. ഈ വിപ്ലവം ജനങ്ങളില്‍ എത്തിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുമാണ്. അതിനായി നമുക്ക് പ്രയത്‌നിക്കാം. ജയ് ഹിന്ദ്. അക്രമവും അഴിമതിയും കുതികാല്‍വെട്ടും കുതിരക്കച്ചവടവും കുലത്തൊഴിലാക്കിയ വൃത്തികെട്ട രാഷ്ട്രീയക്കാരെ കേരളത്തില്‍ നിന്ന് എന്നന്നേക്കുമായി തുടച്ചുമാറ്റാന്‍ നല്ലവരായ ജനങ്ങള്‍ കേരളത്തില്‍ ചൂലെടുത്തേ മതിയാവൂ, ഞങ്ങള്‍ക്കറിയാം ഇന്നല്ലെങ്കില്‍ നാളെ നിങ്ങളും ആം ആദ്മി പാര്‍ട്ടിയില്‍ അണി ചേരും' എന്നിങ്ങനെയുള്ള കമന്റുകളാണ് ഫേസ്ബുക്കിലെമ്പാടും നിറയുന്നത്.
Thiruvananthapuram, Facebook, Politics, Kerala, Aam Aadmi Party, Convention, Whatsapp, Aranvind Kejriwal,

വരും ദിവസങ്ങളില്‍ മുഴുവന്‍ ജില്ലകളിലും പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി രൂപീകരിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. പ്രശസ്ത സാഹിത്യകാരി സുഗതകുമാരിയെ പങ്കെടുപ്പിച്ചാണ് തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ കണ്‍വെന്‍ഷന്‍ നടന്നത്. ഫേസ്ബുക്കിനും വാട്ട്‌സ് ആപ്പിനും പുറമെ http://www.aapkerala.org എന്ന വെബ്‌സൈറ്റും പാര്‍ട്ടിയുടെ പ്രചരണത്തിനായുണ്ട്.

ഒരു പാര്‍ട്ടിയിലും നേരത്തെ പ്രവര്‍ത്തിക്കാതിരുന്നവര്‍ക്ക് പുറമെ മറ്റു പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ചവരും കൂടി ആം ആദ്മി പാര്‍ട്ടിയുടെ രൂപീകരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
ഡല്‍ഹിയിലെ ആവേശം ഉള്‍കൊണ്ട് കാസര്‍കോട്ടും ആം ആദ്മി കണ്‍വെന്‍ഷന്‍

Keywords: Thiruvananthapuram, Facebook, Politics, Kerala, Aam Aadmi Party, Convention, Whatsapp, Aranvind Kejriwal, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment