Follow KVARTHA on Google news Follow Us!
ad

കേരളപ്പിറവി ദിനാഘോഷത്തിന് വര്‍ണാഭമായ തുടക്കം

വെള്ളിയാഴ്ച കേരളപ്പിറവി ദിനം. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് Thiruvananthapuram, Birthday Celebration, Chief Minister, Oommen Chandy, Inauguration, Minister, Politics, Kerala,
തിരുവനന്തപുരം: കേരളപ്പിറവി ദിനാഘോഷത്തിന് വര്‍ണാഭമായ തുടക്കം. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളാണ് സംസ്ഥാനത്ത് നടക്കുന്നത്. കേരളം രൂപീകൃതമായിട്ട് വെള്ളിയാഴ്ച 57 വര്‍ഷമാകുന്നു. ഈ വര്‍ഷത്തെ കേരളപ്പിറവി ദിനത്തിന് ഇരട്ടി മധുരമാണുള്ളത്.

അടുത്തിടെ മലയാള ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി ലഭിക്കുകയും തൃശൂരിലെ തുഞ്ചന്‍ പറമ്പില്‍ മലയാള സര്‍വകലാശാലയ്ക്ക് തുടക്കം കുറിക്കുകയും  ചെയ്തിരുന്നു. അതിനുശേഷമുള്ള ആദ്യത്തെ  കേരളപ്പിറവി ദിനം കൂടിയാണ് ഇന്ന്. വെള്ളിയാഴ്ച 'മലയാളം ശ്രേഷ്ഠഭാഷാ ദിനം' ആഘോഷങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

ഔദ്യോഗിക ഭാഷാവകുപ്പ്, സാംസ്‌കാരിക വകുപ്പ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, സിഡാക് എന്നിവയുടെ ആഭിമുഖ്യത്തിലാണ് കേരളപ്പിറവി ദിനം മലയാളംശ്രേഷ്ഠഭാഷാ ദിനമായി ആചരിക്കുന്നത്. കേരളപ്പിറവിദിന ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വി.ജെ.ടി ഹാളില്‍ ആരംഭിച്ചു. രാവിലെ 9.30ന് ആരംഭിച്ച ആഘോഷ പരിപാടിയില്‍ മന്ത്രി കെ.സി. ജോസഫ് അധ്യക്ഷനായിരുന്നു.

ഇന്ത്യയിലെ സംസ്ഥാനങ്ങളെ  ഭാഷയുടെ  അടിസ്ഥാനത്തില്‍ വിഭജിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം, കൊച്ചി ,മലബാര്‍ മേഖലകളെ സമന്വയിപ്പിച്ച്  1956 നവംബര്‍ ഒന്നിനാണ് കേരള സംസ്ഥാനം രൂപീകൃതമായത്. അന്നുണ്ടായിരുന്ന രാഷ്ട്രീയ സാമൂഹിക സാമ്പത്തിക രംഗങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കേരളപ്പിറവിയെ  മലയാളികള്‍ സന്തോഷത്തോടെയാണ് വരവേല്‍ക്കുന്നത്.

Thiruvananthapuram, Birthday Celebration, Chief Minister, Oommen Chandy, Inauguration

Also Read:
ജില്ലാ ആശുപത്രിയിലെ മനോരോഗ വിദഗ്ദനായ ഡോക്ടര്‍ വ്യാജനെന്ന് പരാതി

Keywords: Kerala piravi day,Thiruvananthapuram, Birthday Celebration, Chief Minister, Oommen Chandy, Inauguration, Minister, Politics, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment