ഡല്‍ഹി: ഡല്‍ഹി പീഡനങ്ങളുടെ നാടാണെന്ന് ബിജെപി നേതാവ് സുഷമാ സ്വരാജ്. കോണ്‍ഗ്രസ് ഭരണം തലസ്ഥാന നഗരിയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണെന്നും സുഷമ ആരോപിച്ചു.
കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്ന സ്ത്രീകള്‍ക്കു വരെ ഡല്‍ഹി നഗരത്തിലൂടെ സുരക്ഷിതമായി യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. പ്രതിദിനം ശരാശരി പത്തു മാനഭംഗ കേസുകളെങ്കിലും നഗരത്തിലെ പോലീസ് സ്റ്റേഷനുകളില്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്.
മാലിന്യങ്ങള്‍ തള്ളിയതിനെ തുടര്‍ന്ന് അഴുക്കുചാലായി ഒഴുകുന്ന യമുനാനദിയും ഡല്‍ഹി നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. നദിയെ സംരക്ഷിക്കാനായി യാതൊരുവിധ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
നാനാത്വത്തില്‍ ഏകത്വം സൂക്ഷിക്കുന്ന നാടാണ് ഇന്ത്യ എന്നാണ് വിദേശരാജ്യങ്ങളിലുള്ളവര്‍ പോലും രാജ്യത്തിന്റെ മഹത്വത്തെ കുറിച്ച് പറഞ്ഞിരുന്നത്.
എന്നാല്‍ ഇന്ന് വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ ചേരികളിലെ ദയനീയമായ മനുഷ്യജീവിതം കണ്ടാണു മടങ്ങുന്നത്. പലരും ഇന്ത്യയിലേക്ക് വരാന്‍ പോലും മടിക്കുന്നുണ്ടെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.
ലോകനിലവാരത്തിലുള്ള നഗരമായി ഡല്‍ഹി വളര്‍ന്നിരിക്കുന്നു എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു സുഷമ.
ന്യൂസ് പേപ്പര്‍ ഏജന്റ്സ് അസോസിയേഷന് പത്രം തലച്ചുമടായി പ്രകടനം നടത്തും

Keywords: Sushama Swaraj, New Delhi, Congress, Women, Protection, Police Station, Rahul Gandhi, National, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.